ഇപിഎഫ് ബാലൻസ് പരിശോധിക്കാൻ വെറും മിനിറ്റുകൾ മാത്രം

ഒരു സമ്പാദ്യ പദ്ധതി കൂടിയാണ് എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് (ഇപിഎഫ്). അത്യാവശ്യ ഘട്ടങ്ങളിൽ ഈ പിഎഫ് പണം നമ്മെ സഹായിക്കാറുണ്ട്. എന്നാൽ എങ്ങനെയാണ് ഇപിഎഫ് ബാലൻസ് പരിശോധിക്കേണ്ടത് എന്ന് അറിയാമോ? ഇന്റർനെറ്റ് സഹായം ഇല്ലെങ്കിൽ പോലും വളരെ എളുപ്പത്തിൽ ബാലൻസ് പരിശോധിക്കാവുന്നതാണ്. ഇപിഎഫ്ഒ (EPFO) ​​പോർട്ടൽ https://www.epfindia.gov.in എന്ന ഔദ്യോഗിക EPFO ​​വെബ്സൈറ്റ് സന്ദർശിക്കുക.തുടർന്ന് unifiedprtel-mem.epfindia.gov.in ല്‍ പോകുക‘know your uan’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യാംതുടർന്ന് ഇപിഎഫ് അക്കൗണ്ട് നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ നല്‍കുകമൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന പിന്‍ നല്‍കുകലഭിക്കുന്ന യുഎഎന്‍ നമ്പര്‍ ഉപയോഗിച്ച് ബാലന്‍സ് അറിയാന്‍ സാധിക്കുംUMANG മൊബൈൽ ആപ്പ് UMANG ആപ്പ് ഡൗൺലോഡ് ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്യുകസെർച്ച് ബാറിൽ ‘ഇപിഎഫ്ഒ’ നൽകി സെർച്ച് ക്ലിക്ക് ചെയ്യുകസേവനങ്ങളുടെ ലിസ്റ്റിൽ നിന്ന് ‘വ്യൂ പാസ്ബുക്ക് ‘ തിരഞ്ഞെടുക്കുക.യുഎഎൻ നമ്പർ, ഒടിപി എന്നിവ നൽകുക.‘മെമ്പർ ഐഡി’ തിരഞ്ഞെടുത്ത് ഇ-പാസ്ബുക്ക് ഡൗൺലോഡ് ചെയ്യുക.www.umang.gov.in എന്ന വെബ്പേജിലൂടെയും പിഎഫ് ബാലൻസ് അറിയാൻ കഴിയും.എസ്എംഎസ് അയയ്ക്കുകഎസ്എംഎസ് വഴിയും ബാലൻസ് പരിശോധിക്കാവുന്നതാണ്. കീപാഡ് ഫോൺ ഉപയോ​ഗിക്കുന്നവർക്കും ഈ വഴി ഫലപ്രദമാണ്.ഇതിനായി 7738299899 എന്ന നമ്പറിലേക്ക് EPFOHO UAN ENG എന്ന മെസേജ് അയക്കുക.ഇവിടെ നിങ്ങളുടെ ഭാഷ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. EPFOHO UAN ENG എന്നതിലെ ENG ഇം​ഗ്ലീഷ് ഭാഷയെ സൂചിപ്പിക്കുന്നു.അതുപോലെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മറാത്തി, ബംഗാളി, കന്നഡ, പഞ്ചാബി, തെലുങ്ക്, മലയാളം, ഗുജറാത്തി എന്നിങ്ങനെ മൊത്തം 10 ഭാഷകളിൽ സേവനം ലഭ്യമാണ്.മലയാളത്തിനായി EPFOHO UAN എന്നതിനോടൊപ്പം MAL എന്ന് ചേർക്കുക.കൂടാതെ നിങ്ങളുടെ മൊബൈൽ നമ്പർ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറിൽ (UAN) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *