ലുവർ മ്യൂസിയത്തില്‍ മോഷണം.ലോകത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ വരുന്ന മ്യൂസിയമാണ് ഇത്.ഞായറാഴ്ചയാണ് വിവരം സമൂഹമാധ്യമങ്ങളിലൂടെ ഫ്രഞ്ച് സാംസ്‌കാരിക മന്ത്രാലയം പുറത്തുവിട്ടത്.മ്യൂസിയം ഒരു ദിവസത്തേക്ക് അടച്ചിടുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് മോഷണ വിവരം പുറത്തുവിട്ടത്.’അസാധാരണമായ കാരണങ്ങളാല്‍’ ലുവർ മ്യൂസിയം അടച്ചിടുകയാണെന്നാണ് മ്യൂസിയം അധികൃതര്‍ ആദ്യം അറിയിച്ചത്. പിന്നീട് ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി റാഷിദ ദാത്തിയാണ് മോഷണവിവരം സ്ഥിരീകരിച്ചത്.
മ്യൂസിയം തുറന്നപ്പോള്‍ കവര്‍ച്ച നടന്നതായി അറിഞ്ഞുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. നെപ്പോളിയന്റെയും ചക്രവര്‍ത്തിനിയുടെയും ആഭരണ ശേഖരത്തില്‍ നിന്നുള്ള ഒമ്പത് വസ്തുക്കളാണ് മോഷണം പോയത്. സെന്‍ നദിക്ക് അഭിമുഖമായുള്ള, നിലവില്‍ നിര്‍മ്മാണം നടക്കുന്ന ഭാഗത്തൂടെയാണ് മോഷ്ടാക്കള്‍ മ്യൂസിയത്തില്‍ കയറിയത്. മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിലാണ് നെപ്പോളിയന്റെ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. അവിടെയെത്താന്‍ ചരക്കുകള്‍ കൊണ്ടുപോകുന്ന ലിഫ്റ്റ് ഉപയോഗിച്ചു. ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത ശേഷം ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നുവെന്ന് പോലീസ്, മ്യൂസിയം വൃത്തങ്ങളെ ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
