മലാപ്പറമ്പ് പെൺവാണിഭക്കേസില്‍ പ്രതി ചേർത്ത പോലീസുകാർക്ക് സസ്പെൻഷൻ

മലാപ്പറമ്പ് പെൺവാണിഭക്കേസില്‍ പ്രതി ചേർത്ത പോലീസുകാർക്ക് സസ്പെൻഷൻ. പോലീസ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത്ത് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.ഇരുവരെയും കേസിൽ പ്രതി ചേർത്തതിന് പിന്നാലെയാണ് സസ്‌പെൻഡ് ചെയ്തത്.ഇരുവരും സ്ഥിരം സന്ദർശകരാണെന്നാണ് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. കേന്ദ്രത്തിന്റെ നടത്തിപ്പിലും ഇവര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. അപാർട്ട്മെൻ്റ് വാടകക്കെടുത്ത നിമീഷിനെയും പ്രതിചേർത്തു. 12 പേരെയാണ് ഇതുവരെ കേസിൽ പ്രതി ചേർത്തത്. കഴിഞ്ഞ വെള്ളിയാഴ്ച മലാപ്പറമ്പ് ഇയ്യപ്പാടിയിലെ അപ്പാർട്ട്‌മെന്റില്‍ നടത്തിയ റെയ്ഡിലാണ് പെൺവാണിഭ സംഘം നടക്കാവ് പൊലീസിന്റെ പിടിയിലായത്. പെൺവാണിഭകേന്ദ്രം നടത്തിപ്പുകാരായ പുൽപ്പള്ളി സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവന്തുരുത്തി സ്വദേശി ഉഭേഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *