വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃശൂർ പ്രസ്ക്ലബ്ബിന്റെ വോട്ട് വൈബ് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിന് മത്സരിക്കുമോ എന്നായിരുന്നു ചോദ്യം. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഏത് മണ്ഡലമാണെന്ന് പറയാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇതിന് പിന്നാലെ നേമത്ത് നിന്നാകും മത്സരിക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കാം”; സൂചന നൽകി രാജീവ് ചന്ദ്രശേഖർ……
