ഷൂട്ടിങ്ങിനായി പോയ മോഡലിന്റെ മൃതദേഹം കനാലിൽ കഴുത്തറുത്ത നിലയിൽ

കനാലിൽ കഴുത്തറുത്ത നിലയിൽ മോഡലിന്റെ മൃതദേഹം കണ്ടെത്തി. ഹരിയാനയിൽ ആണ് സംഭവം. സംഗീത വിഡിയോകളിലൂടെ പ്രശസ്തയായ മോഡൽ ശീതൾ എന്ന സിമ്മി ചൗധരിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. സോനിപതിൽ തിങ്കളാഴ്ച രാവിലെ യാണ് മൃതദേഹം കണ്ടെത്തിയത്.ജൂണ്‍ 14ന് അഹാർ ജില്ലയിൽ ഒരു ഷൂട്ടിങ്ങിനായി പോയതാണ് ശീതൾ. തിരിച്ചെത്താൻ വൈകിയപ്പോൾ സഹോദരി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കനാലിൽ‌ മൃതദേഹം കണ്ടെത്തിയത്.സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *