ചുട്ട മറുപടിയുമായി മോദി, അടവുകൾ തെറ്റി ട്രംപ് ! കണ്ണ് തള്ളി പാകിസ്ഥാനും

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണെന്ന് വീണ്ടും ഊട്ടി ഉറപ്പിക്കുകയായിരുന്നു കഴിഞ്ഞ ദിവസം.. അദ്ദേഹത്തിന്റെ അഭിസംബോധന പ്രസംഗം കണ്ടവർക്ക് അറിയാം.. എത്രത്തോളം ശക്തമായ ഭാഷയിൽ ആണ് അദ്ദേഹം പാകിസ്ഥാനുള്ള മുന്നറിയിപ്പ് നൽകിയത് എന്ന്.. എന്നാൽ അത് കൂടാതെ ലോക പ്രസിഡന്റ് ചമയാൻ നടക്കുന്ന ഡോണൾഡ് ട്രമ്പിനുള്ള മുന്നറിയിപ്പും മോദി ഇവിടെ കൊടുക്കുന്നുണ്ട്.. എന്താണത്.. എന്തായാലും സംഭവം നമുക്ക് പരിശോധിക്കാം..

ഓപ്പറേഷൻ സിന്ദൂർ ഭീകരവാദത്തിന് എതിരായ ഇന്ത്യയുടെ നയപ്രഖ്യാപനമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളെ ഒരിക്കലും ഇന്ത്യ അംഗീകരിക്കില്ല. ആണവായുധമെന്ന ഭീഷണി ഇന്ത്യയോട് വേണ്ടെന്നും ഇന്ത്യയെ ആക്രമിച്ചാൽ ശക്തമായ തിരിച്ചടി നടത്തുമെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു. രാജ്യത്തോടുള്ള അഭിസംബോധനയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ന്യായവും നീതിയും നടപ്പാക്കലായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഭീകരവാദികളെ തുടച്ചുനീക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ഞങ്ങൾ സൈന്യത്തിന് നൽകി.ഇന്ത്യയിലെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ച് കളഞ്ഞാൽ അതിന്റെ ഭവിഷ്യത്ത് എന്താകുമെന്ന് ഓരോ ഭീകരവാദിക്കും ഭീകരവാദ സംഘടനകൾക്കും മനസിലായി കാണും. തിരിച്ചടിയിൽ 100 ഓളം ഭീകരവാദികളാണ് കൊല്ലപ്പെട്ടത്. ഭീകരർക്ക് പരിശീലനം നൽകുന്ന ക്യാമ്പുകളാണ് ഇന്ത്യൻ സൈന്യം തകർത്തത്. ഇന്ത്യ അത്തരമൊരു തിരിച്ചടി നൽകുമെന്ന് ഭീകരവാദികൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ച് കാണില്ല.ഇന്ത്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഭീകരരുടെ കേന്ദ്രങ്ങൾ മാത്രമല്ല, മറിച്ച് അവരുടെ ധൈര്യം കൂടിയാണ് തകർത്തത്. ഭവാൽപൂർ, മുരിദ്കെ തുടങ്ങിയ തീവ്രവാദ കേന്ദ്രങ്ങൾ ആഗോള ഭീകരതയുടെ സർവകലാശാലകളായിരുന്നു. ഇന്ത്യയിലെ വലിയ ഭീകരാക്രമണങ്ങൾ ഉൾപ്പെടെ ലോകത്തിലെ എല്ലാ വലിയ ഭീകരാക്രമണങ്ങളുമായും ബന്ധപ്പെട്ട് കിടക്കുന്നതാണ് ഈ കേന്ദ്രങ്ങൾ’, മോദി പറഞ്ഞു.പാക്കിസ്ഥാൻ ഡ്രോണുകൾ നമ്മുടെ മണ്ണിൽ പതിക്കും മുൻപ് തന്നെ ഇന്ത്യൻ സൈന്യം അത് തകർത്തുകളഞ്ഞു. ലോകം മുഴുവൻ ഇത് കണ്ടതാണ്. പാക്കിസ്ഥാന്റെ ഹൃദയഭാഗത്ത് തന്നെ ഇന്ത്യയുടെ ഡ്രോൺ പതിച്ചു, അവരുടെ വ്യോമതാവളങ്ങൾ നമ്മൾ ആക്രമിച്ചു. ഇനിയും ആണവഭീഷണിയുമായി ഇങ്ങോട്ട് വരേണ്ട. ഇന്ത്യ ഒരിക്കലും ക്ഷമിക്കില്ല. ഇന്ത്യയ്ക്കെതിരായ ഭീകരാക്രമണങ്ങൾക്ക് ഞങ്ങളുടേതായ ഭാഷയിൽ അതിശക്തമായ തിരിച്ചടി നൽകിയിരിക്കും’, പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യയ്ക്ക് എന്ത് കഴിയുമെന്നും നമ്മുടെ ക്ഷമ എത്രത്തോളമാണെന്നും ലോകം കണ്ടതാണ്. സായുധ സേനകളേയും സൈന്യത്തേയും രഹസ്യാന്വേഷണ ഏജൻസിയേയും ശാസ്ത്രജ്ഞരേയും ഞാൻ അഭിവാദ്യം ചെയ്യുകയാണ്. ഇന്ത്യ നൽകിയ കനത്ത തിരിച്ചടിയിൽ പാക്കിസ്ഥാൻ അക്ഷരാർത്ഥത്തിൽ വിറച്ചുപോയി. പിന്നീട് പ്രശ്നപരിഹാരത്തിന് നെട്ടോട്ടം ഓടുകയായിരുന്നു അവർ. ലോകരാജ്യങ്ങളോട് മുഴുവൻ അവർ അഭ്യർത്ഥിച്ചു. പാക്കിസ്ഥാനാണ് നമ്മുടെ ഡിജിഎംഒയെ ഇങ്ങോട്ട് ബന്ധപ്പെട്ടത്. ആ സമയത്തിനുള്ളിൽ നിരവധി ഭീകരവാദികളെ നമ്മൾ ഇല്ലായ്മ ചെയ്തു. അവരുടെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിച്ചു കളഞ്ഞു.ഓപ്പറേഷൻ സിന്ദൂർ എന്നത് വെറും പേര് മാത്രമായിരുന്നില്ല. ഇന്ത്യയെ തൊട്ടാൽ എന്തായിരിക്കും മറുപടി എന്നതിന്റെ വ്യക്തമായ പ്രതികരണം കൂടിയായിരുന്നു. ഭീകരവാദികളേയും അതിനെ പ്രോത്സാഹിപ്പിക്കുന്നവരേയും രണ്ടായി കാണാൻ ഇന്ത്യ ഉദ്ദേശിച്ചിട്ടില്ല. ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ല. എന്നാൽ ഭീകരവാദത്തിന്റേയും കാലഘട്ടമല്ലെന്ന് ഓർമ്മിപ്പിക്കുന്നു. പാക്കിസ്ഥാൻ ഭീകരവാദത്തിനെതിരെ നടപടി കൈക്കൊള്ളണം. അല്ലെങ്കിൽ സമാധാനം ഒരിക്കലും നടപ്പാകില്ല.പാക്കിസ്ഥാനെതിരായ പോരാട്ടത്തിൽ എന്നും ഇന്ത്യ ജയിച്ചിട്ടേ ഉള്ളൂ. ഇപ്പോഴും അത് തന്നെയാണ് സംഭവിച്ചത്. നമ്മൾ തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങളുടെ ശക്തി പാക്കിസ്ഥാൻ തിരിച്ചറിഞ്ഞു. എല്ലാ ഭീകരവാദത്തിനെതിരേയും നമ്മൾ ഒറ്റക്കെട്ടായി പോരാടണം. ഐക്യമാണ് നമ്മുടെ ശക്തി’, പ്രധാനമന്ത്രി പറഞ്ഞു. ഇത്രയും വർഷങ്ങളായി പോറ്റി വളർത്തുന്ന ഭീകരവാദികൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ അവർ പാക്കിസ്ഥാനെ തന്നെ ഇല്ലാതാക്കും. ഭീകരവാദവും വ്യാപാരവും ഒരുമിച്ചു പോകില്ല, വെള്ളവും രക്തവും ഒന്നിച്ച് ഒഴുകില്ല. പാക് സർക്കാർ പിന്തുണക്കുന്ന ഭീകരസംഘടനകൾക്ക് എതിരെ പോരാട്ടം തുടരും. പാകിസ്ഥാനുമായി ജമ്മു കാശ്മീരിനെ കുറിച്ച് ചർച്ചയില്ല. പാക് അധീന കാശ്മീരിനെ കുറിച്ചുള്ള ചർച്ചകൾ മാത്രമേ ഉണ്ടാകൂവെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു.

കൂടാതെ.. തന്റെ ഇടപെടല്‍ കൊണ്ട് ആണവ യുദ്ധം ഒഴിവായി എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ട കാര്യം. ഇതോടെ ഇന്ത്യയുടെ മിസൈല്‍ കിരാന ഹില്‍സില്‍ എത്തിയെന്ന ശക്തമായ സൂചന തന്നെയാണ് പുറത്തുവരുന്നതും. എന്നാല്‍, ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കാതെ നയതന്ത്ര വഴിയിലാണ് ഇന്ത്യ നീങ്ങുന്നതും. സൈന്യം കിരാന ഹില്‍സ് ലക്ഷ്യം വെച്ചില്ലെന്നാണ് അവകാശപ്പെടുന്നത്. അതേസമയം ഇന്ത്യ-പാക് വിഷയം ട്രംപ് സ്വന്തം ഇമേജ് വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്നു എന്ന വികാരവും ശക്തമാണ്. തന്റെ ഇടപെടലാണ് പ്രശ്‌നം തീര്‍ത്തതെന്ന ട്രംപിന്റെ വാക്കുകള്‍ ഇന്ത്യയെ ശരിക്കും ചൊടിപ്പിക്കുന്നുണ്ട് താനും. ഈ വിഷയത്തില്‍ ട്രംപിന് കച്ചവടക്കണ്ണാണെന്നത് ഇതോടെ വ്യക്തമാണ്. എന്തായാലും ട്രംപിന്റെ എന്ത് തന്ത്രം ആയാലും അതിവിടെ വില പോവില്ലെന്ന് കഴിഞ്ഞ ദിവാദത്തോടെ എങ്കിലും അദ്ദേഹത്തിന് ബോധ്യമായി കാണും..! ഇത് ഇന്ത്യയാണ് ഇവിടെ ഒരു അടവും ഫലിക്കില്ല..!

Leave a Reply

Your email address will not be published. Required fields are marked *