ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ‘ഭ.ഭ.ബ. (ഭയം ഭക്തി ബഹുമാനം)’ യുടെ ചിത്രീകരണത്തില്‍ മോഹന്‍ലാലും. ധനഞ്ജയ് ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഈ ചിത്രത്തിൽ മോഹന്‍ലാല്‍ അതിഥിവേഷത്തിലെത്തുമെന്ന് നേരത്തെ തന്നെ വ്യാപക പ്രചാരണമുണ്ടായിരുന്നു.ഇതാണ് ഇപ്പോൾ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ സ്ഥിരീകരിച്ചത്.നടി നൂറിന്‍ ഷെരീഫും ഭര്‍ത്താവ് ഫാഹിം സഫറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.മാത്രമല്ല മാസ് കോമഡി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും വിനീത് ശ്രീനിവാസനും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.
കൂടാതെ സിദ്ധാര്‍ത്ഥ് ഭരതന്‍, ബൈജു സന്തോഷ് , ബാലു വര്‍ഗീസ്, അശോകന്‍, ജി. സുരേഷ് കുമാര്‍, നോബി, സെന്തില്‍ കൃഷ്ണാ, റെഡിന്‍ കിങ്സിലി, ഷിന്‍സ്, ശരണ്യ പൊന്‍ വണ്ണന്‍, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫര്‍ സാന്റി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.