മുംബൈ- അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ (എംഎഎച്ച്എസ്ആര്‍) പദ്ധതിയില്‍ നിര്‍ണായക മുന്നേറ്റം. മഹാരാഷ്‌ട്രയിലെ പാല്‍ഘറില്‍ ആദ്യ പര്‍വതതുരങ്കം (മൗണ്ടന്‍ ടണല്‍ അഞ്ച്) പൂര്‍ത്തിയായി. ഇതോടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി സുപ്രധാന നാഴികക്കല്ല് പിന്നിട്ടതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. റെയില്‍ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ തുരങ്കത്തിന്റെ അവസാനഭാഗം തുരക്കുന്നതും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുമ്പാകെ പ്രദര്‍ശിപ്പിച്ചു. ഭാരത് മാതാ കീ ജയ് വിളികളോടെയാണ് കേന്ദ്രമന്ത്രിയും നിര്‍മാണസ്ഥലത്തെ തൊഴിലാളികളും ഉദ്യോഗസ്ഥരും സന്തോഷം പങ്കിട്ടത്.
മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍; പാല്‍ഘറില്‍ ആദ്യ പര്‍വതതുരങ്കം പൂര്‍ത്തിയായി
