ഡൽഹിയിൽ 262 കോടിയുടെ ലഹരിവസ്തുക്കൾ പിടികൂടി; അന്വേഷണ ഏജൻസികളെ അഭിനന്ദിച്ച് അമിത് ഷാ

രാജ്യതലസ്ഥാനത്ത് വൻ ലഹരിവേട്ട. 262 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടികൂടി. നാർക്കോട്ടിക്സ് കൺട്രോൾറൂമും ഡൽഹി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. 328 കിലോ മെത്താഫെറ്റമിനാണ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വാർത്ത പുറത്തുവന്നതിന് പിന്നാലെ അന്വേഷണ ഏജൻസികളെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രം​ഗത്തെത്തി.നമ്മുടെ സർക്കാർ അഭൂതപൂർവമായ വേ​ഗതയിൽ മയക്കുമരുന്ന് സംഘങ്ങളെ തകർക്കുകയാണെന്നും ഡൽഹിയിലെ ഈ മയക്കുമരുന്ന് വേട്ട് ഒരു വഴിത്തിരിവാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ ലഹരിമുക്ത ഇന്ത്യ എന്ന കാഴ്ചപ്പാട് പൂർത്തീകരിക്കുന്നതിനുള്ള മികച്ച ഉദാഹരണമാണ്…ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *