പ്രധാന മന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ, ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ. ചരിത്രവും വിശ്വാസവും സംസ്‌കാരവും ഇഴചേർന്ന സാമൂഹ്യ-രാഷ്‌ട്രീയ പ്രവർത്തനങ്ങളിലും ഭാരതീയ മനസ്സിന്റെ അസാമാന്യമായ പ്രവർത്തന ഐക്യം വ്യക്തമാക്കുന്നതായി ഇത്. യാദൃച്ഛികമാണെന്ന് തോന്നാമെങ്കിലും അബോധപൂർവം നടക്കുന്ന ആസൂത്രണംകൂടിയാണിത്.
ഗിർ സോമനാഥ് എന്ന ഗുജറാത്തിലെ ജില്ലയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.ഗുജറാത്ത് സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് അദ്ദേഹം സോമനാഥ ക്ഷേത്രം സംരക്ഷിക്കുന്നതിനായി ജീവൻ ബലിയർപ്പിച്ച എണ്ണമറ്റ യോദ്ധാക്കളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ശൗര്യ യാത്രയിൽ പങ്കെടുക്കുന്നു. ശൗര്യ യാത്രയിൽ വീരത്വവും ത്യാഗവും പ്രതിഫലിപ്പിക്കുന്ന 108 കുതിരകളുടെ പ്രതീകാത്മക ഘോഷയാത്ര ഉണ്ടായിരിക്കും. പിന്നീട്, പ്രധാനമന്ത്രി സോമനാഥ ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തുന്നുണ്ട്.
നരേന്ദ്ര മോദി സോമനാഥിൽ, അമിത് ഷാ ശ്രീപദ്മനാഭ സന്നിധിയിൽ
