കൊച്ചി: കലൂരിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിനെതിരെ നടപടിയെടുക്കാതെ ആരോഗ്യ വകുപ്പ്. കലൂർ ബസ് സ്റ്റാന്റിന് എതിർവശത്തായി പ്രവർത്തിക്കുന്ന ഡെ നൈറ്റ് ഫാസ്റ്റ് ഫുഡ് ആന്റ് കഫൈയാണ് യാതൊരു വിധ ലൈസൻസുകളും പ്രദർശിപ്പിക്കാതെ പ്രവർത്തനം നടത്തുന്നത്. റോഡിലും ബസ് സ്റ്റാന്റിലും ഉള്ള പൊടി പടലങ്ങൾ പൂർണ്ണമായും ഭക്ഷണം പാചകം ചെയ്യുന്ന ഭാഗത്തേക്ക് എത്തുന്ന നിലയിലുള്ള ഓപ്പൺ കിച്ചനാണ് റെസ്റ്റോറന്റിന്റെ മുൻവശത്തായി ഇവർ ഒരുക്കിയിരിക്കുന്നത്. സ്ഥാപനത്തിൽ നിന്നും ഭക്ഷണം കഴിച്ചിട്ട് എളമക്കര സ്വദേശിയ്ക്ക് കഴിഞ്ഞ ദിവസം ഫുഡ് ഇൻഫെക്ഷൻ ബാധിച്ചെന്ന ആരോപണവും ഉണ്ട്. എന്നാൽ ഇയാൾ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചിട്ടും നടപടിയെടുത്തിലെന്നാണ് ആക്ഷേപം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്താണ് ഡെ നൈറ്റ് ഫാസ്റ്റ് ഫുഡ് ആന്റ് കഫൈ പ്രവർത്തനം തുടരുന്നത് എന്നാണ് പ്രദേശത്തെ ഓട്ടോ തൊഴിലാളികളും ആരോപിക്കുന്നത്. രാത്രിയും പകലും ഉൾപ്പടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥാപനം കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമ്പോഴും നടപടി സ്വീകരിക്കേണ്ട ആരോഗ്യ വകുപ്പ് ഇവർക്ക് ഒത്താശ പാടുകയാണ്.
ലൈസൻസ് ഇല്ല; കലൂരിലെ ഡെ നൈറ്റ് റെസ്റ്റോറന്റിനെതിരെ നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്
