ബിഹാറിൽ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം തുടരുന്നതിനിടെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത് പരിഗണനയിലുണ്ടെന്ന് ആര്‍ജെഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത് പ്രതിപക്ഷം പരിഗണിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മഹാസഖ്യത്തിന്റെ സഖ്യകക്ഷികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് തേജസ്വി പറഞ്ഞു.
‘വ്യാജ വോട്ടര്‍ പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തി ഭരണം പിടിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. പിന്നെ തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ അര്‍ത്ഥമെന്താണ്? ബഹിഷ്‌കരണത്തെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു. എന്നാണ് അദ്ദേഹം പറഞ്ഞത്.എന്നാൽ സഖ്യ കക്ഷികളുമായി കൂടിയാലോചിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോള്‍ സര്‍ക്കാര്‍ വോട്ടര്‍മാരെ തെരഞ്ഞെടുക്കുന്ന സ്ഥിതിയായി.’ എന്നും – തേജസ്വി യാദവ് പറഞ്ഞു.