മസ്കത്ത്:ചൂട് വർധിച്ചതോടെ രാജ്യത്ത് ത്സ്യ ലഭ്യത കുറഞ്ഞു. ആവശ്യത്തിന് മത്സ്യം ലഭിക്കാത്തതിനാൽ കഴിഞ്ഞ കുറെ ദിവസ ങ്ങളായി കുറച്ച് മത്സ്യങ്ങൾ മാത്രമാണ് മത്രയിലെ സെൻട്രൽ മത്സ്യ മാർക്കറ്റിൽ എത്തിയത്. അയലയും ചെമ്മീനും കിട്ടിയിരുന്നെങ്കി ലും, ട്യൂണയും മറ്റു വിലകൂടിയ ഇനങ്ങളും കുറവായിരുന്നു. താപനില വർധിച്ചതോടെ തീരത്തോട് ചേർന്നുള്ള ആഴം കുറഞ്ഞ ഭാഗങ്ങളിൽനിന്ന് മീനുകൾ ആഴം കൂടിയ ഭാഗങ്ങ ളിലേക്ക് നീങ്ങുന്നതാണ് ലഭ്യത കുറയാനുള്ള പ്രധാനകാരണമെന്ന് മത്സ്യതൊഴിലാളി കൾ പറഞ്ഞു.
കഴിഞ്ഞ കുറെ ദിവസങ്ങളിലായി കനത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെട്ടുകൊണ്ടിരിക്കു ന്നത്. മിക്ക പ്രദേശങ്ങളിലും 40 ഡിഗ്രിസെൽഷ്യസിന് മുകളിലാണ് ചുട് രേഖപ്പെടുത്തിയത്. സാധാരണയായി മേയ് പകുതിയോടെയാണ് ഇത്രയും ചൂട് കടുക്കാറുള്ളത്. എന്നാൽ, ഇപ്രാവശ്യം ഏപ്രിൽ തന്നെ നല്ല ചൂടാണു ണ്ടായിരുന്നത്.