പ്രധാനമന്ത്രി 29ന് വീണ്ടും ബീഹാറിലേക്ക്; 30ന് നടക്കുന്ന പൊതുജന സമ്മേളനത്തിലും പങ്കെടുക്കും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ബീഹാറിലേക്ക്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഈമാസം 29 ന് മോദി ബീഹാറിലെത്തും. പറ്റ്നയിൽ ജയ് പ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്യും.

30ന് നടക്കുന്ന പൊതുജന സമ്മേളനത്തിലും മോദി പങ്കെടുക്കും. പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം രണ്ടാം തവണയാണ് മോദി ബീഹാർ സന്ദർശിക്കുന്നത്. ഭീകരാക്രമണം നടന്നതിന് പിന്നാലെ 24 ന് പറ്റ്നയിലെ പരിപാടിയിൽ പങ്കെടുക്കവേയാണ് മോദി പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചത്. ഈ വർഷം അവസാനമാണ് ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *