വിദേശ മണ്ണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം തുടരുന്നു , ‘ദി ഗ്രേറ്റ് ഓണർ നിഷാൻ’ നൽകി ആദരിച്ച് എത്യോപ്യ.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും വിദേശ മണ്ണിലെ പരമോന്നത ബഹുമതി ലഭിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെത്തിയ അദ്ദേഹത്തിന് അഡിസ് ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ നടന്ന പ്രത്യേക ചടങ്ങിൽ എത്യോപ്യയുടെ പ്രധാനമന്ത്രി ഡോ. അബി അഹമ്മദ് ഈ അവാർഡ് സമ്മാനിച്ചു.ഇന്ത്യ-എത്യോപ്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള അസാധാരണ സംഭാവനകൾക്കും ആഗോള രാഷ്‌ട്രതന്ത്രജ്ഞൻ എന്ന നിലയിൽ ദീർഘവീക്ഷണമുള്ള നേതൃത്വ വ്യക്തിയെന്ന നിലയക്കുമാണ് എത്യോപ്യയുടെ പരമോന്നത ബഹുമതിയായ ‘ഗ്രേറ്റ് ഓണർ നിഷാൻ ഓഫ് എത്യോപ്യ’ നരേന്ദ്ര മോദിക്ക് സമ്മാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *