ചണ്ഡിഗഡ്: ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഇന്ന് പഞ്ചാബ് കിങ്സ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം. മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർ ബാറ്റിങ് തിരഞ്ഞെടുത്തു. കൊൽക്കത്ത നിരയിൽ മോയിൻ അലിക്കു പകരം ആന്റിച് നോർട്യ ഇന്ന് കളിക്കും.
ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിൽനിന്ന് മൂന്നു വിജയങ്ങൾ സഹിതം ആറു പോയിന്റുമായി പട്ടികയിൽ ആറാം സ്ഥാനത്താണ് പഞ്ചാബ്. ആറു കളികളിൽനിന്ന് മൂന്നു വിജയം സഹിതം ആറു പോയിന്റുള്ള കൊൽക്കത്ത, നെറ്റ് റൺറേറ്റിന്റെ മികവിൽ അഞ്ചാം സ്ഥാനത്തുണ്ട്.