നിലനിൽപിന് വേണ്ടി യുദ്ധ സാഹചര്യത്തെ പോലും മുതലെടുത്ത് ഇന്ത്യക്കാരെ പറയിപ്പിക്കുകയാണ് രാജ്യത്തെ പ്രതിപക്ഷം..! 1971-ലെ യുദ്ധത്തിന്റെ പേരും പറഞ്ഞ് കിട്ടിയ ചാൻസ് ഉപയോഗിക്കാൻ ആവുമോ എന്നാണ് അവരുടെ നോട്ടം.. എന്നാൽ അന്നത്തെ സാഹചര്യമല്ല ഇന്നെന്ന സാമാന്യ ബോധം പോലും ഇല്ലാതെ അവരുടെ തട്ടി വിടൽ ഓർക്കുമ്പോൾ സത്യം പറഞ്ഞാൽ സഹതാപം ആണ് തോന്നുന്നത്.. അതായത്,
ആ യുദ്ധത്തിന് ശേഷം, ഇതാദ്യമായാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം കറാച്ചി ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ഉണ്ടായിരിക്കുന്നത്. ലാഹോര്‍, റാവല്‍പിണ്ടി, ഇസ്ലാമാബാദ് തുടങ്ങിയ നിരവധി പാക്ക് മേഖലകളില്‍, വന്‍ നാശനഷ്ടമാണ് പാക്കിസ്ഥാന് സംഭവിച്ചിരിക്കുന്നത്. തീര്‍ച്ചയായും, ഇത് പാക്കിസ്ഥാനെ സംബന്ധിച്ച് ഒരിക്കലും മറക്കാന്‍ കഴിയാത്ത ആഴത്തിലുള്ള മുറിവുകള്‍ തന്നെയാണ്. അത്തരം മുറിവുകള്‍ പാക്കിസ്ഥാന് സമ്മാനിച്ചതിന്, രാഷ്ട്രീയ വൈര്യം മറന്ന് നരേന്ദ്ര മോദി സര്‍ക്കാറിനെ അഭിനന്ദിക്കുകയാണ് വേണ്ടത്.അതാണല്ലോ മിനിമം മാന്യത.. അതല്ലാതെ, 1971-ലെ യുദ്ധം ഓര്‍മ്മിപ്പിച്ച്, വിമര്‍ശിക്കാന്‍ ശ്രമിക്കുന്നത്, കോണ്‍ഗ്രസ്സിന്റെ… ഉള്ള സ്വാധീനവും നഷ്ടപ്പെടുത്താനാണ് കാരണമാവുക. ബംഗ്ലാദേശിന്റെ വിമോചനത്തിലൂടെ അവസാനിച്ച 1971 ലെ ഇന്ത്യ-പാക്ക് യുദ്ധത്തിന് സമാനമായ സാഹചര്യമല്ല ഇപ്പോഴുള്ളത് എന്നത് കോണ്‍ഗ്രസ്സ് വര്‍ക്കിങ് കമ്മറ്റി അംഗവും എംപിയുമായ ശശി തരൂര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇത് കോണ്‍ഗ്രസ്സ് നേതൃത്വത്തിനുള്ള മറുപടി കൂടിയാണ്.1971-ലെ യുദ്ധം, ഇന്ത്യയെ സംബന്ധിച്ച് അനിവാര്യമായിരുന്നു. അന്ന് സോവിയറ്റ് യൂണിയന്‍ എന്ന മഹാശക്തിയാണ്, പാക്കിസ്ഥാനെ സഹായിക്കാന്‍ വന്ന അമേരിക്കയുടെയും ബ്രിട്ടന്റെയും പടക്കപ്പലുകളെ തുരത്തിയോടിച്ചിരുന്നത്. എന്നാല്‍, ഇന്ന് ഇന്ത്യ – പാക്കിസ്ഥാന് എതിരെ യുദ്ധം പ്രഖാപിച്ചിട്ടില്ല. ഒരു സൈനിക നടപടിക്കും, ഒരു രാജ്യത്തിന്റെയും പിന്തുണയും തേടിയിട്ടില്ല. ഒറ്റയ്ക്ക് നിന്നു തന്നെയാണ്, ഇന്ത്യന്‍ സൈന്യം, ആണവ രാജ്യമായ പാക്കിസ്ഥാനില്‍ കയറി അടിച്ച് തകര്‍ത്തിരുന്നത്. 1971-ല്‍ പാക്കിസ്ഥാന്‍ ആണവ രാജ്യമായിരുന്നു എങ്കില്‍, നരേന്ദ്രമോദി ഇപ്പോള്‍ കാട്ടിയ ധൈര്യം, ഇന്ദിരാ ഗാന്ധി കാണിക്കുമായിരുന്നുവോ എന്നതും വലിയ ഒരു ചോദ്യം തന്നെയാണ്. ആണവ രാജ്യങ്ങള്‍ തമ്മിലുള്ള ഒരു യുദ്ധം സമീപകാലത്ത് ഒന്നും തന്നെ ലോകത്ത് നടന്നിട്ടില്ല. അമേരിക്ക മാത്രമല്ല പറന്ന് നടന്ന് ആക്രമിക്കുന്ന ഇസ്രയേല്‍ പോലും, ഒരു ആണവ രാജ്യത്തേയും ആക്രമിച്ചിട്ടില്ലെന്നതും വിമര്‍ശനം ഉന്നയിക്കുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ ഓര്‍ക്കുന്നത് നല്ലതാണ്. കോണ്‍ഗ്രസ്സ് ഭരണമായിരുന്നു എങ്കില്‍, ഇതുപോലെ കരുത്തുറ്റ പ്രതിരോധ സംവിധാനവും രാജ്യത്ത് ഉണ്ടാകുമായിരുന്നില്ല. രാജ്യം കണ്ട ഏറ്റവും മോശം പ്രതിരോധ മന്ത്രിയായ എകെ ആന്റണിയുടെ ഭരണകാലം, ഓര്‍ക്കുന്നത് തന്നെ രാജ്യത്തിന് നാണക്കേടാണ്. രാഹുല്‍ ഗാന്ധിയുടെയും കെ.സി വേണുഗോപാലിന്റെയും ആന്റണിയുടെയുമെല്ലാം ആ കോണ്‍ഗ്രസ്സിന് നരേന്ദ്രമോദി സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ ഒരര്‍ഹതയുമില്ല.
ഇന്ത്യന്‍ പാര്‍ലമെന്റിലും, മുംബൈയിലും കൂട്ടകുരുതി നടത്തി ഭീകരര്‍ അഴിഞ്ഞാടിയപ്പോള്‍, പ്രതിഷേധം പ്രസ്താവനയില്‍ ഒതുക്കി വാതിലടച്ച് കിടന്ന, കോണ്‍ഗ്രസ്സ് ഭരണകൂടത്തിന്റെ നെറികെട്ട നിലപാട് എന്തായാലും…കാശ്മീരില്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച സംഭവത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ഭീകരരെ പറഞ്ഞ് വിട്ടവരുടെ താവളത്തില്‍ കടന്നാണ് പ്രതികാരം ചെയ്തിരിക്കുന്നത്. അതാണ് ഒടുവില്‍, പാക്ക് സൈന്യത്തിന്റെ താവളങ്ങള്‍ ചാമ്പലാക്കുന്നതില്‍ കലാശിച്ചിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിവെച്ചിട്ടില്ലെന്നും അത് ഇപ്പോഴും തുടരുന്ന സാഹചര്യമായതിനാല്‍, ഊഹാപോഹങ്ങള്‍ക്ക് പുറകെ പോകരുതെന്നാണ്, സൈന്യം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതായത്, ഇനിയും വേണ്ടി വന്നാല്‍, പാക്കിസ്ഥാനില്‍ കയറി അടിക്കുമെന്ന… കൃത്യമായ മുന്നറിയിപ്പാണിത്. രാജ്യം ആഗ്രഹിക്കുന്നതും ഈ വാക്കുകള്‍ തന്നെയാണ്… എന്തായാലും നമ്മുടെ പ്രതിപക്ഷം കൊള്ളം.. അത് കൊണ്ട് അവരറിയാൻ കുറച്ചു കാര്യങ്ങൾ കൂടി പറഞ്ഞു തരാം….
അമേരിക്കയും ചൈനയും നല്‍കിയ ലോകത്തെ മികച്ച പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്താണ് പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ഡ്രോണുകളും മിസൈലുകളും ലക്ഷ്യം കണ്ടിരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പാക്കിസ്ഥാന്റെ വ്യോമതാവളങ്ങളും റഡാര്‍ സംവിധാനങ്ങളും ഉള്‍പ്പെടെ വ്യാപകമായി തകര്‍ന്നതായി, അന്താരാഷ്ട്ര മാധ്യമങ്ങള്‍ മാത്രമല്ല, ഒടുവില്‍, പാക്ക് മാധ്യമങ്ങളും ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഇത്, അമേരിക്കയുടെയും ചൈനയുടെയും പ്രതിരോധ സംവിധാനങ്ങളെ ആശ്രയിക്കുന്ന രാജ്യങ്ങളെ പോലും ഞെട്ടിച്ചിട്ടുണ്ട്…ലോകത്തെ ആയുധ വിപണികളില്‍ ഒരു പൊളിച്ചെഴുത്തിന് പ്രേരിപ്പിക്കുന്നതാണ് ഇന്ത്യയുടെ പ്രത്യാക്രമണമെന്നാണ്, യുദ്ധ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. ലോകത്തിന് മുന്നില്‍ ഇത് ആദ്യമായാണ്, ഇന്ത്യയുടെ പ്രതിരോധ കരുത്ത് വെളിവാക്കപ്പെടുന്നത്. ഇത്രയും ശക്തമായ ഒരു മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യയില്‍ ആക്ടീവാണെന്നത് പാക്കിസ്ഥാനും ചൈനയും മാത്രമല്ല, അമേരിക്ക പോലും തിരിച്ചറിയുന്നത് ഇപ്പോഴാണ്. അതുപോലെ തന്നെ, തങ്ങള്‍ പാക്കിസ്ഥാന് നല്‍കിയ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഒന്നിന്നും, ഇന്ത്യന്‍ ഡ്രോണുകളെയും മിസൈലുകളെയും തടുത്ത് നിര്‍ത്താന്‍ കഴിയാതിരുന്നത് ആയുധ വിപണിയില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും വന്‍ പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അതു പോലെ തന്നെ, പാക്കിസ്ഥാന് തുര്‍ക്കി നല്‍കിയ ആധുനിക ഡ്രോണുകള്‍ ഇന്ത്യ തവിടു പൊടിയാക്കിയത് തുര്‍ക്കിയുടെ ഡ്രോണ്‍ കച്ചവടത്തിനും തിരിച്ചടിയാണ്…
പാക്കിസ്ഥാന്‍ തദ്ദേശീയമായി നിര്‍മ്മിച്ച മിസൈലുകള്‍ക്കു പുറമെ, ചൈന നല്‍കിയ മിസൈലുകളും ഇന്ത്യന്‍ ആകാശത്ത് വച്ച് തന്നെ തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ, ചൈനയും അമേരിക്കയും നല്‍കിയ ആധുനിക യുദ്ധവിമാനങ്ങളും തവിടുപൊടിയായി കഴിഞ്ഞു. ഇതൊന്നും തന്നെ, ഒരു കാലത്തും പാക്കിസ്ഥാനും ചൈനയക്കും മറക്കാന്‍ കഴിയുകയില്ല. പാക്കിസ്ഥാന്‍ ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളില്‍ മിക്കതും, അമേരിക്ക നല്‍കിയ എ16 ആയതിനാല്‍, ഇന്ത്യാ – പാക്ക് സംഘര്‍ഷം എത്രയും പെട്ടന്ന് അവസാനിക്കേണ്ടത് അമേരിക്കയുടെയും ആവശ്യമായിരുന്നു. ഇന്ത്യന്‍ മണ്ണ് എ16 ന്റെ ശവപറമ്പായി മാറാന്‍, അമേരിക്കയിലെ ആയുധ ലോബി ആഗ്രഹിച്ചിരുന്നില്ല. അമേരിക്കന്‍ ആയുധങ്ങള്‍ക്ക് ആയുധ വിപണിയില്‍ ഉണ്ടാകാന്‍ ഇടയുള്ള പ്രഹരം മുന്നില്‍ കണ്ട അമേരിക്ക തന്നെയാണ്, ഈ സംഘര്‍ഷം തുറന്ന യുദ്ധത്തില്‍ കലാശിക്കാതിരുന്നതില്‍, ഇപ്പോള്‍ ഏറ്റവും അധികം ആശ്വസിക്കുന്നത്.