രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ ദർശനം നടത്തി.ലൈംഗിക വിവാദത്തിനിടെ ആണ് രാഹുൽ ശബരിമലയിൽ ദർശനം നടത്തിയത്. ഇന്ന് പുലര്‍ച്ചെ നട തുറന്നപ്പോഴുള്ള നിര്‍മാല്യം തൊഴുത രാഹുല്‍ 7.30ന്റെ ഉഷപൂജയിലും രാഹുല്‍ പങ്കെടുത്തു. നേരത്തെ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വികെ ശ്രീകണ്ഠന് എംപിക്കൊപ്പം രാഹുല്‍ ശബരിമലയില്‍ എത്തിയിരുന്നു. എന്നാല്‍ ഇത്തവണ പാര്ട്ടിക്കാര് ആരും കൂടെ ഉണ്ടായിരുന്നില്ല.
പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഷനിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു റീഎന്‍ട്രിക്കുള്ള ശ്രമത്തിലാണ്. ആദ്യ ദിവസം നിയമസഭ സമ്മേളനത്തിന് എത്തിയെങ്കിലും പ്രതിപക്ഷ നേതാവ് ശക്തമായ നിലപാട് എടുത്തതോടെ വിട്ടു നില്‍ക്കുകയാണ്.