മിഷൻ 2025 പാർട്ടി കൺവൻഷനോടൊപ്പം നിർവഹിക്കും
തിരുവനന്തപുരം : കേരളത്തിന്റെ വികസനത്തിനായി കൺവൻഷനുമായി ബിജെപി മുന്നോട്ട് വരുന്നു. വികസിത കേരളം കൺവൻഷൻ ഈ മാസം 21 മുതൽ ആരംഭിച്ച് മെയ് 10 ന് അവസാനിക്കും. കൺവൻഷന് BJP സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേതൃത്വം നൽകും. ഏപ്രിൽ 21 ന് തൃശൂരിൽ നിന്ന് ആരംഭിച്ച് മെയ് 10 ന് പാലക്കാട് സമാപിക്കുന്ന രീതിയിലാണ് കൺവൻഷൻ സജ്ജീകരിച്ചിരിക്കുന്നത്.മിഷൻ 2025 പാർട്ടി കൺവൻഷനോടൊപ്പം നിർവഹിക്കും. പ്രവർത്തകരെ ഒപ്പം ചേർക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം.സംസ്ഥാനത്തെ 30 സംഘടനാ ജില്ലകളിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 600 ലേറെ ഭാരവാഹികൾക്ക് ടീം വികസിത കേരളം എന്നാണ് പാർട്ടി അധ്യക്ഷൻ നൽകിയ പേര്. ഇതേ പേരിൽ കൺവെൻഷനുകൾ സംഘടിപ്പിക്കുകയാണ് ബി ജെ പി തീരുമാനം.
20 ദിവസം നീണ്ടുനിൽക്കുന്ന കൺവൻഷനിൽ കേരളത്തിന്റെ ഭാവി വികസന സ്വപ്നങ്ങൾ ചർച്ചയാകുമെന്നു ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് പത്ര സമ്മേളനത്തിൽ പറഞ്ഞു.പ്രമുഖ വ്യക്തികളെ സന്ദർശിക്കൽ സ്ഥാപനങ്ങൾ, ബലിദാധികളുടെ വീടുകളുടെ സന്ദർശനം, എന്നിവയും വികസന സെമിനാറുകളും കൺവൻഷന്റെ ഭാഗമാകും. BJP സംസ്ഥാന അധ്യക്ഷൻ ഈസ്റ്റർ ദിനത്തിൽ തലസ്ഥാനത്തെ പള്ളികൾ സന്ദർശിക്കും. മറ്റ് ജില്ലകളിൽ ജില്ലാ അധ്യക്ഷന്മാരും ക്രൈസ്തവദേവാലയങ്ങൾ, പുരോഹിതർ എന്നിവരെ സന്ദർശിക്കും.
ഓരോ തദ്ദേശ സ്ഥാപനങ്ങളെയും – നിയമസഭാ മണ്ഡലങ്ങളെയും ജയ സാധ്യത അനുസരിച്ച് എ,ബി,സി വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. എ ക്കാണ് ജയസാധ്യത കൂടുതൽ. എ യിൽ ജയം ഉറപ്പാക്കാനും മറ്റിടങ്ങളിൽ നേട്ടം ഉണ്ടാക്കാനുമുള്ള പ്ലാനുകൾ മുന്നോട്ട് വെക്കും. താഴെ തട്ട് മുതൽ ഭാരവാഹികൾ ഓരോ മാസവും പ്രവർത്തന പുരോഗതി റിപ്പോർട്ട് അധ്യക്ഷന് കൈമാറണം. ഓരോ ജില്ലകളിലും പല കാരണങ്ങൾ കൊണ്ട് സജീവമല്ലാതെ മാറി നിൽക്കുന്ന പ്രാദേശിക നേതാക്കളെ അധ്യക്ഷൻ പ്രത്യേകമായി കാണും.