സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ്. ബൈജുവിൻ്റെ റിമാൻഡ് കാലാവധി നീട്ടി

ശബരിമല ദ്വാരപാലക ശിൽപ്പങ്ങളുമായി ബന്ധപ്പെട്ട സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജുവിൻ്റെ റിമാൻഡ് കാലാവധി കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ ബൈജു, കേസിലെ ഏഴാം പ്രതിയാണ്. 2019-ൽ സ്വർണ്ണപ്പാളികൾ മഹസർ തയ്യാറാക്കുന്ന സമയത്തും കൈമാറ്റം ചെയ്യുന്ന സമയത്തും തിരുവാഭരണം കമ്മീഷണർ ബൈജുവായിരുന്നു.

എന്നാൽ, പാളികൾ കൈമാറ്റം ചെയ്യുമ്പോൾ തൂക്കം ഉൾപ്പെടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തേണ്ട ചുമതലയുള്ള ഉദ്യോഗസ്ഥൻ ഈ നിർണായക സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നത് ഗൂഢാലോചനയ്ക്ക് തെളിവാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) കണ്ടെത്തൽ. കസ്റ്റഡിയിൽ വിശദമായ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷമാണ് ബൈജുവിനെ വീണ്ടും റിമാൻഡ് ചെയ്തിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *