ആഗോള വാക്സീൻ കൂട്ടായ്മയായ ‘ഗാവി’ക്കുള്ള അമേരിക്കൻ ധനസഹായം നിർത്താൻ പോവുകയാണെന്ന് ഹെൽത്ത് സെക്രട്ടറി റോബർട്ട് എഫ്.കെന്നഡി ജൂനിയർ പറഞ്ഞു. ഇക്കാര്യം പറഞ്ഞുള്ള കെന്നഡിയുടെ പ്രസംഗത്തിന്റെ വിഡിയോ ബ്രസൽസിൽ നടന്ന ഗാവി സമ്മേളനത്തിൽ പ്രദർശിപ്പിച്ചിരുന്നു.
വാക്‌സിൻ സംഘടന ശാസ്ത്രത്തെ അവഗണിക്കുകയാണെന്നാണ് പ്രധാന ആരോപണം. ഇതുമൂലം സംഘടനയുടെ ജനവിശ്വാസം നഷ്ടപ്പട്ടെന്നും ചൂണ്ടിക്കാട്ടുന്നു. ലോകമെമ്പാടുമുള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പുകൾ ലഭ്യമാക്കാനായി ലോകാരോഗ്യ സംഘടന, യുനിസെഫ്, ഗേറ്റ്സ് ഫൗണ്ടേഷൻ, ലോകബാങ്ക് തുടങ്ങിയവ അംഗങ്ങളായുള്ള വിപുലമായ കൂട്ടായ്മയാണ് ഗാവി.