ശബരിമല സ്വർണ്ണക്കൊള്ള; കുറ്റപത്രം വൈകുന്നു, പ്രതികൾ ഓരോരുത്തരായി പുറത്തേയ്‌ക്ക്, ആറാം പ്രതി എസ്. ശ്രീകുമാറിന് ഉപാധികളോടെ ജാമ്യം

.ദ്വാരപാലക ശിൽപ്പ പാളികൾ കടത്തുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് ശ്രീകുമാർ ജോലിയിൽ പ്രവേശിക്കുന്നതെന്നും കേസിന് ആസ്പദമായ രേഖകളിൽ ഒപ്പുവച്ചത് ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരമാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ രണ്ടാം പ്രതി മുരാരി ബാബുവിന് ശേഷം രണ്ടാമതായി ജാമ്യം ലഭിക്കുന്ന ആളാണ് ശ്രീകുമാർ. അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിലാണ് മുരാരി ബാബു പുറത്തിറങ്ങിയത്. ശ്രീകുമാറിനും ഈ ആനുകൂല്യം ലഭിക്കുമായിരുന്നു.ദ്വാരപാലക ശിൽപ്പ പാളികൾ കടത്തുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് ശ്രീകുമാർ ജോലിയിൽ പ്രവേശിക്കുന്നതെന്നും കേസിന് ആസ്പദമായ രേഖകളിൽ ഒപ്പുവച്ചത് ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരമാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ രണ്ടാം പ്രതി മുരാരി ബാബുവിന് ശേഷം രണ്ടാമതായി ജാമ്യം ലഭിക്കുന്ന ആളാണ് ശ്രീകുമാർ. അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിലാണ് മുരാരി ബാബു പുറത്തിറങ്ങിയത്. ശ്രീകുമാറിനും ഈ ആനുകൂല്യം ലഭിക്കുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *