സംസ്ഥാനത്തെ സ്കൂള്‍ വേനലവധി ഏപ്രില്‍ – മെയ് മാസങ്ങളില്‍ നിന്ന് ജൂണ്‍ – ജൂലൈ മാസങ്ങളിലേക്ക് മാറ്റരുതെന്ന് വിദ്യാര്‍ത്ഥികള്‍. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ അവധി മാറ്റുന്നതിനെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് അഭിപ്രായം തേടിയ സാഹചര്യത്തിലാണ്, ലീഡ് ഐഎഎസ് അക്കാദമിയിലെ ജൂനിയര്‍ പ്രോഗ്രാം വിദ്യാര്‍ത്ഥികള്‍ വിഷയത്തില്‍ വിശദമായ പഠനം നടത്തി മന്ത്രി വി. ശിവന്‍കുട്ടിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി വിവിധ സിലബസുകളില്‍ പഠിക്കുന്ന 5000ത്തോളം വിദ്യാര്‍ത്ഥികളാണ് മെന്റര്‍ഷിപ്പ് ഗ്രൂപ്പുകള്‍ വഴി ഈ ചര്‍ച്ചയില്‍ പങ്കാളികളായത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന ജനാധിപത്യപരമായ സംവാദങ്ങള്‍ക്കൊടുവിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സര്‍വേയില്‍ പങ്കെടുത്ത ഏകദേശം 70 ശതമാനം വിദ്യാര്‍ത്ഥികളും നിലവിലുള്ള ഏപ്രില്‍ – മെയ് അവധി തന്നെ തുടരണമെന്ന അഭിപ്രായക്കാരാണ്.
Related Posts
നരേന്ദ്ര മോദിയെ പുകഴ്ത്തി നടൻ സുദേഷ് ബെറി
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭഗവാൻ വിഷ്ണുവിന്റെ അവതാരമാണെന്നും തനിക്ക് അവസരം ലഭിച്ചാൽ അദ്ദേഹത്തിന്റെ കാൽ കഴുകി വെള്ളം കുടിക്കണമെന്ന ആഗ്രഹമുണ്ടെന്നും പ്രമുഖ നടൻ സുദേഷ് ബെറി നടത്തിയ…
ആലുവയിലെ മൂന്ന് വയസുകാരിയുടെ കൊലപാതകം; അമ്മയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
കൊച്ചി: ആലുവയിൽ മൂന്ന് വയസുകാരിയെ പുഴയിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. തെളിവെടുപ്പ് പൂർത്തിയാകാത്തതിനാൽ കസ്റ്റഡി അപേക്ഷ പൊലീസ് നീട്ടി ചോദിച്ചേക്കും.…
ഡൽഹി പോലീസിനെ പുകഴ്ത്തി കേന്ദ്രമന്ത്രി
ഡൽഹി ജന്തർമന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കെതിരെയും ആം ആദ്മി പാർട്ടിക്കുമെതിരെയും രൂക്ഷ വിമർശനവുമായി കേന്ദ്ര പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു. അഭിജീത്…
