ട്രംപിന്റെ ഡെപ്യൂട്ടി എല്ലാം തുറന്നു പറഞ്ഞു!

അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റ് യുദ്ധ പശ്ചാത്തലത്തിൽ വന്നിട്ടുള്ള വളരെ നിർണായകമായ, എന്നാൽ അത്രയങ്ങ് പരസ്യമായി ആരും ചർച്ച ചെയ്യാത്ത ഒരു വലിയ വെളിപ്പെടുത്തലിനെ കുറിച്ചാണ് നമ്മൾ ഇന്ന് സംസാരിക്കാൻ പോകുന്നത്. നമ്മൾ ഇപ്പോഴും പ്രധാന വാർത്തകളിൽ കാണുന്നത് എന്താണ്? ഇറാൻ നടത്തുന്ന ശക്തമായ തിരിച്ചടികൾ, ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ നടക്കുന്ന തുടർച്ചയായ ആക്രമണങ്ങൾ… ഇതൊക്കെയാണ് മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. എന്നാൽ ഇതിന്റെയൊക്കെ അണിയറയിൽ, ആരും കാണാതെ നടന്നിരുന്ന ഒരു വലിയ പൊളിറ്റിക്കൽ game ഇപ്പോൾ പൂർണ്ണമായി പുറത്തുവന്നിരിക്കുകയാണ്. ഇത് വെറുമൊരു ഗോസിപ്പ് വാർത്തയല്ല. കാരണം, ഇത് ലോകത്തോട് വിളിച്ചു പറഞ്ഞിരിക്കുന്നത് മറ്റാരുമല്ല, അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് തന്നെയാണ്.
​ ജെ.ഡി വാൻസ് നടത്തിയ ആ വെളിപ്പെടുത്തൽ ശരിക്കും അന്താരാഷ്ട്ര സമൂഹത്തെ ഒന്നടങ്കം ഞെട്ടിക്കുന്നതായിരുന്നു. ഇറാനും അമേരിക്കയും തമ്മിൽ മിഡിൽ ഈസ്റ്റിൽ സമാധാനം കൊണ്ടുവരാൻ വേണ്ടി ഉണ്ടാക്കാൻ ശ്രമിച്ച ഒരു അതീവ രഹസ്യ സമാധാന കരാർ ഉണ്ടായിരുന്നു. ആ കരാർ തകർക്കാൻ വേണ്ടി ഇസ്രായേൽ ബോധപൂർവ്വം ഇടപെട്ടു എന്നാണ് യുഎസ് വൈസ് പ്രസിഡന്റ് ഇപ്പോൾ പരസ്യമായി തുറന്നടിച്ചിരിക്കുന്നത്. ഒന്ന് ആലോചിച്ചു നോക്കൂ, ശരിക്കും ഈ യുദ്ധത്തിന്റെ തുടക്കം അല്ലെങ്കിൽ ഇതിന്റെയൊക്കെ കേന്ദ്രബിന്ദു എന്ന് പറയുന്നത് ഇസ്രായേൽ ആയിരുന്നല്ലോ. പശ്ചിമേഷ്യയിൽ ഇസ്രായേലിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് അമേരിക്ക എപ്പോഴും നിലകൊണ്ടിട്ടുള്ളത്. എന്നാൽ ഒരു പ്രത്യേക ഘട്ടം വന്നപ്പോൾ, അതായത് അമേരിക്കയും ഇറാനും തമ്മിൽ ഒരു ധാരണയിലേക്ക് പോകുന്നു എന്ന് കണ്ടപ്പോൾ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ചിത്രത്തിൽ ഒരിടത്തും കാണാനില്ലാത്ത അവസ്ഥ വന്നു. അദ്ദേഹം എങ്ങോട്ടോ തന്ത്രപരമായി മാറിനിന്ന മട്ടാണ്. പക്ഷേ, കഥ അവിടെയല്ല മാറുന്നത്. യഥാർത്ഥ കളി നടക്കുന്നത് അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ വാക്കുകളിലാണ്. തങ്ങളെ ഈ വലിയൊരു യുദ്ധക്കുഴിയിൽ ചാടിച്ചത് ഇസ്രായേൽ ആണ് എന്ന് നേരിട്ട് പറയാതെ പറഞ്ഞു വെക്കുകയാണ് ജെ.ഡി വാൻസ് ഇവിടെ ചെയ്യുന്നത്.
​ നമ്മൾ പൊതുവേ അന്താരാഷ്ട്ര നിരീക്ഷകരൊക്കെ പറയാറുള്ള ഒരു കാര്യമുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നാക്കിന് എല്ലില്ല, എന്ത് അബദ്ധവും എപ്പോഴും വിളിച്ചു പറയും, പെട്ടെന്ന് പ്രകോപിതനാകും എന്നൊക്കെ. എന്നാൽ വൈസ് പ്രസിഡന്റായ ജെ.ഡി വാൻസ് അങ്ങനെയുള്ള ഒരു രാഷ്ട്രീയക്കാരനല്ല. വളരെ അളന്നു കുറിച്ച വാക്കുകളിലൂടെ മാത്രം പ്രതികരിക്കുന്ന, കൃത്യമായ അജണ്ടയോടെ കാര്യങ്ങളെ സമീപിക്കുന്ന, സ്ഥിരബുദ്ധിയുള്ള ഒരു നേതാവായാണ് അമേരിക്കയിൽ അദ്ദേഹം അറിയപ്പെടുന്നത്. മുൻപ് ട്രംപിന്റെ കടുത്ത വിരുദ്ധനായിരുന്നു അദ്ദേഹം. എന്നാൽ പിന്നീട് ട്രംപിന്റെ റണ്ണിങ് മേന്റായി വന്ന് വൈസ് പ്രസിഡന്റ് പദവിയിൽ എത്തി. അതുകൊണ്ട് തന്നെ അമേരിക്കൻ ഭരണകൂടത്തിൽ ട്രംപ് കഴിഞ്ഞാൽ ഏറ്റവും ശക്തമായ പദവിയാണ് അദ്ദേഹത്തിന്റേത്. ഏതെങ്കിലും കാരണവശാൽ ട്രംപിന് എന്തെങ്കിലും സംഭവിക്കുകയോ രാജിവെക്കുകയോ ചെയ്താൽ അടുത്ത പ്രസിഡന്റ് ആകേണ്ട വ്യക്തിയാണ് ജെ.ഡി വാൻസ്. അതുകൊണ്ട് തന്നെ വാൻസിന്റെ വാക്കുകൾക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ഗൗരവമുണ്ട്. മാത്രവുമല്ല, ഈ ഇറാൻ-യുഎസ് സമാധാന ചർച്ചകൾക്ക് വേണ്ടി ട്രംപ് ആത്യന്തികമായി ചുമതലപ്പെടുത്തിയതും ഈ ജെ.ഡി വാൻസിനെയായിരുന്നു. ആ നെഗോഷിയേറ്റിങ് ടീമിന്റെ തലപ്പത്ത് വാൻസ് നേരിട്ടാണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്.
​ കഴിഞ്ഞ ജൂൺ മാസം 17-ാം തീയതി ഇരുരാജ്യങ്ങളും തമ്മിൽ ഒരു 14 ഇന കരട് ധാരണയിൽ എത്തിച്ചേർന്നിരുന്നു. ഇത് ജെ.ഡി വാൻസിന്റെയും അദ്ദേഹത്തിന്റെ ടീമിന്റെയും വലിയൊരു ശ്രമഫലമായിരുന്നു. സ്റ്റീവ് വിറ്റ്കോഫും ,ജാറഡ് കുഷ്നറുമൊക്കെ ട്രംപിന്റെ വിശ്വസ്തരായി ഈ ചർച്ചകളിൽ ഉണ്ടായിരുന്നെങ്കിലും, വാൻസിന്റെ തന്ത്രപരമായ നീക്കങ്ങളാണ് ഇറാനു-മായി ഒരു ധാരണയിലെത്താൻ അമേരിക്കയെ സഹായിച്ചത്. എന്നാൽ ഇപ്പോൾ വാൻസ് അതീവ ഗൗരവത്തോടെ പറയുന്നത് എന്താണെന്നോ? താൻ വളരെ കഷ്ടപ്പെട്ട് തിരഞ്ഞുപിടിച്ച് ഉണ്ടാക്കിയ ഈ സമാധാന ധാരണ എങ്ങനെയെങ്കിലും പൊളിച്ചടുക്കാൻ ഇസ്രായേൽ അക്ഷീണം പ്രവർത്തിച്ചു എന്നാണ്. അതിനായി ഇസ്രായേൽ ചെയ്തത് എന്താണെന്ന് കേട്ടാൽ നമ്മൾ ശരിക്കും അത്ഭുതപ്പെടും. ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി മുന്നിട്ടു നിന്ന, റിപ്പബ്ലിക്കൻ പാർട്ടിയിലെ വളരെ സ്വാധീനമുള്ള ഒരു നേതാവിനെ ഇസ്രായേൽ പണം കൊടുത്ത് സ്വാധീനിച്ചു. ആ നേതാവ് വഴി റിപ്പബ്ലിക്കൻ പാർട്ടിയിലെയും പുറത്തുമുള്ള മറ്റ് പ്രമുഖ നേതാക്കളുടെ മനസ്സിനെ സ്വാധീനിച്ച്, ഈ സമാധാന കരാറിനെ പൂർണ്ണമായി അട്ടിമറിക്കാൻ ഇസ്രായേൽ വലിയൊരു കളി തന്നെ കളിച്ചു എന്നാണ് വാൻസ് വെളിപ്പെടുത്തുന്നത്.
​അമേരിക്കയിൽ ഇതൊക്കെ നടക്കുന്നത് ‘ലോബീങ്ങ്’ (Lobbing) എന്ന സംവിധാനം വഴിയാണ്. നമുക്കറിയാം, അവിടെ പാർലമെന്റിൽ ബില്ലുകൾ പാസാക്കുമ്പോഴോ നയപരമായ തീരുമാനങ്ങൾ എടുക്കുമ്പോഴോ ഇന്ത്യയിലെ പോലെ കൃത്യമായ പാർട്ടി വിപ്പ് നോക്കിയല്ല പലപ്പോഴും വോട്ട് വീഴുന്നത്. സെനറ്റർമാരെയും ഹൗസ് പ്രതിനിധികളെയും കൃത്യമായി ലോബി ചെയ്താൽ അവർക്ക് പാർട്ടിക്കപ്പുറം നിഷ്പക്ഷമായി തീരുമാനമെടുക്കാം. മുൻപും വാർ പവേഴ്സ് ആക്ടിലൊക്കെ ട്രംപിന് സ്വന്തം പാർട്ടിയിൽ നിന്ന് വിചാരിച്ച പിന്തുണ കിട്ടാതെ കൈപൊള്ളിയത് നമ്മൾ കണ്ടതാണ്. ഈ ഒരു ലൂപ്ഹോൾ മുതലാക്കിയാണ് ഇസ്രായേൽ അമേരിക്കൻ രാഷ്ട്രീയത്തിൽ ഇടപെട്ടത്. ഒന്നുകിൽ വൻതോതിൽ പണം നൽകുക, അല്ലെങ്കിൽ ഉയർന്ന സ്ഥാനമാനങ്ങൾ ഓഫർ ചെയ്യുക, അതുമല്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ വലിയ ഫണ്ടിംഗും മാധ്യമ പിന്തുണയും വാഗ്ദാനം ചെയ്യുക. ഈ വക ഓഫറുകൾ കൊടുത്ത് നേതാക്കളെ കയ്യിലെടുക്കാൻ ഇസ്രായേൽ ഭരണകൂടം ഭയങ്കര മിടുക്കരാണ്.
​ഇവിടെ നമ്മൾ ഒരു പ്രധാനപ്പെട്ട ഭൂമിശാസ്ത്ര-ജനസംഖ്യാ പരമായ കാര്യം മനസ്സിലാക്കണം. ഇസ്രായേൽ എന്ന് പറയുന്നത് ലോകഭൂപടത്തിൽ ഒരു കോടിയിൽ താഴെ മാത്രം ജനസംഖ്യയുള്ള ഒരു ചെറിയ രാജ്യമാണ്. അവിടെയുള്ള ജൂതന്മാർ ഏകദേശം 70 ലക്ഷത്തോളമേ വരൂ. എന്നാൽ അതിശയിപ്പിക്കുന്ന കാര്യം എന്താണെന്ന് വെച്ചാൽ, അത്രത്തോളം തന്നെ ജൂതന്മാർ അമേരിക്കയിലുമുണ്ട്. ഈ അമേരിക്കൻ ജൂത ലോബിയാണ് യഥാർത്ഥത്തിൽ അമേരിക്കയുടെ വലിയ ധനകാര്യ സ്ഥാപനങ്ങളെയും, ഇൻഷുറൻസ് കമ്പനികളെയും, ബാങ്കിങ് മേഖലയെയും, അതിലുപരി ലോകത്തെ ഏറ്റവും വലിയ ആയുധ നിർമ്മാണ കമ്പനികളെയുമൊക്കെ അദൃശ്യമായി നിയന്ത്രിക്കുന്നത്. അമേരിക്കയുടെ യഥാർത്ഥ ഡിസിഷൻ മേക്കിങ് പ്രക്രിയയെ ചലിപ്പിക്കുന്നത് ഈ ലോബിയാണ്. ഇവർ റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് പണം ഒഴുക്കി, മാധ്യമങ്ങളെ ഉപയോഗിച്ച് അമേരിക്കൻ ജനങ്ങൾക്കിടയിൽ വലിയൊരു നറേറ്റീവ് പെട്ടെന്ന് ഉണ്ടാക്കിയെടുത്തു.
​ എന്തായിരുന്നു ഇസ്രായേൽ ലോബി പ്രചരിപ്പിച്ച ആ നറേറ്റീവ്? “അമേരിക്ക ഇറാന്റെ മുന്നിൽ മുട്ടുമടക്കി, ഇറാൻ മുന്നോട്ടുവെച്ച എല്ലാ നിർദ്ദേശങ്ങളും ട്രംപ് ഭരണകൂടം അതേപടി അംഗീകരിച്ചു, ഇറാന് ഭീമമായ തുക നഷ്ടപരിഹാരം നൽകാൻ പോകുന്നു, അമേരിക്കയുടെ അന്തസ്സ് വറ്റിച്ചുകളഞ്ഞു” എന്ന രീതിയിൽ മാധ്യമങ്ങളിലൂടെയും സ്പീച്ചുകളിലൂടെയുമൊക്കെ വലിയൊരു പ്രഷർ അവർ അമേരിക്കൻ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുത്തു. ഈ ഒരു കടുത്ത സമ്മർദ്ദം കാരണമാണ് ആ സമാധാന കരാർ ഒടുവിൽ പരാജയപ്പെട്ടതും യുദ്ധം വീണ്ടും തുടർന്നതും. ഇത് തന്നെയാണ് ഇപ്പോൾ ജെ.ഡി വാൻസ് പരസ്യമായി തുറന്നു പറഞ്ഞ് ഇസ്രായേലിനെ പ്രതിക്കൂട്ടിലാക്കുന്നത്.
​അപ്പോൾ സ്വാഭാവികമായും നമുക്ക് വരാവുന്ന ഒരു ചോദ്യമുണ്ട്. ഡൊണാൾഡ് ട്രംപ് ഇതിനോട് എങ്ങനെ പ്രതികരിച്ചു? കൗതുകകരമായ കാര്യം, ട്രംപ് ഇതിൽ ഇതുവരെ ഔദ്യോഗികമായി ഒന്നും മിണ്ടിയിട്ടില്ല. പക്ഷേ ട്രംപിനും ഈ കളികളെല്ലാം കൃത്യമായി അറിയാം. ഇസ്രായേലിനെ പൂർണ്ണമായി തള്ളിക്കളയാൻ അമേരിക്കയ്ക്ക് ഒട്ടും കഴിയില്ല. അതൊരു ‘കഴിച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത’ അവസ്ഥയാണ്. പിന്നെ എന്തിനാണ് വാൻസ് ഈ ഘട്ടത്തിൽ ഇങ്ങനെ ഒരു പരസ്യ പ്രസ്താവന നടത്തിയത്? അതൊരു കൃത്യമായ വാണിംഗ് ആണ്. “നിങ്ങൾ രഹസ്യമായി ചെയ്യുന്ന എല്ലാ അട്ടിമറികളും ഞങ്ങളുടെ സി.ഐ.എ അറിയുന്നുണ്ട്. അമേരിക്കൻ താല്പര്യങ്ങൾക്ക് മുകളിൽ ഇസ്രായേൽ കളിക്കാൻ നോക്കിയാൽ ഞങ്ങൾ ചുമ്മാതിരിക്കില്ല” എന്നൊരു ശക്തമായ ഓർമ്മപ്പെടുത്തലാണിത്.
​ഇതിനർത്ഥം അമേരിക്ക ഇസ്രായേലിനെ പൂർണ്ണമായി കൈവിടും എന്നാണോ? ഒരിക്കലുമല്ല. അമേരിക്ക കൈവിട്ടാൽ പശ്ചിമേഷ്യയിൽ ഇസ്രായേൽ എന്ന ജൂതരാഷ്ട്രത്തിന്റെ നിലനിൽപ്പ് തന്നെ കടുത്ത പ്രതിസന്ധിയിലാകും. ഇപ്പോൾ അബ്രഹാം കരാർ വഴി ഉണ്ടാക്കിയെടുത്ത അറബ് രാജ്യങ്ങളുമായുള്ള ബന്ധമൊക്കെ തകരും. ഹൂതികളും ഹമാസും ഹിസ്ബുള്ളയുമൊക്കെ ഇസ്രായേലിന് നേരെ കൂടുതൽ ഹൈപ്പർ ആക്ടീവ് ആകും. അതുകൊണ്ട് അമേരിക്കയുമായി തെറ്റുന്നത് ഇസ്രായേലിന് ചിന്തിക്കാൻ പോലും ആകില്ല. അതുപോലെ തിരിച്ചും, അമേരിക്കയ്ക്ക് ജൂതന്മാരുടെ സാമ്പത്തിക ശക്തിയെയും ആയുധ ലോബിയെയും പൂർണ്ണമായി മാറ്റിനിർത്തി മുന്നോട്ട് പോകാനും ആകില്ല.
​പക്ഷേ ഇവിടെ രാഷ്ട്രീയമായി മറ്റൊരു തന്ത്രം നടന്നിട്ടുണ്ട്. എന്റെ ഒരു നിരീക്ഷണം വെച്ച് പറയുകയാണെങ്കിൽ, ഡൊണാൾഡ് ട്രംപിന് നേരിട്ട് പറയാൻ പറ്റാത്ത ഒരു കാര്യം അദ്ദേഹം തന്റെ ജൂനിയറായ, കുറച്ചുകൂടി ലോകം ഗൗരവത്തോടെ കാണുന്ന ജെ.ഡി വാൻസിനെക്കൊണ്ട് തന്ത്രപരമായി പറയിപ്പിച്ചതാണ്. ട്രംപ് നേരിട്ട് ഇസ്രായേലിനെതിരെ പറഞ്ഞാൽ അത് വലിയ നയതന്ത്ര പ്രതിസന്ധിയുണ്ടാക്കും. മാത്രവുമല്ല, താൻ ഇസ്രായേലിന്റെ കൺട്രോളിലാണ് എന്നൊരു ഇമേജ് വരുന്നത് ട്രംപിന്റെ പ്രസ്റ്റീജിനും നല്ലതല്ല. അതുകൊണ്ട് ഇസ്രായേലിന് കൃത്യമായ ഒരു കൊട്ട് കൊടുക്കാൻ വേണ്ടി വാൻസിനെ മുന്നിൽ നിർത്തി ഒരു കളി കളിച്ചതാണ് എന്ന് വേണം വിലയിരുത്താൻ.
​എന്തായാലും വരും ദിവസങ്ങളിൽ അമേരിക്ക-ഇസ്രായേൽ ബന്ധത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കാം. ഇസ്രായേലിന്റെ സ്വന്തം ആഗ്രഹപ്രകാരമാണ് അമേരിക്ക ഈ വലിയ മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ അല്ലെങ്കിൽ ഇറാൻ തർക്കത്തിൽ ചാടിയത് എന്ന് ചരിത്രം രേഖപ്പെടുത്താൻ അമേരിക്കൻ ഭരണകൂടം ഒട്ടും ആഗ്രഹിക്കുന്നില്ല. തങ്ങൾ സ്വന്തം തീരുമാനപ്രകാരമാണ് നീങ്ങുന്നത് എന്ന് ലോകത്തോട് കാണിക്കാനുള്ള ഒരു ശ്രമം കൂടിയാണ് വാൻസിന്റെ ഈ തുറന്നുപറച്ചിൽ. ഇസ്രായേൽ ഇനി ഇതിനോട് എങ്ങനെ നയതന്ത്രപരമായി പ്രതികരിക്കും എന്നത് നമ്മൾ വരും ദിവസങ്ങളിൽ കണ്ടുതന്നെ അറിയണം.

Leave a Reply

Your email address will not be published. Required fields are marked *