ഇറാൻ –യുഎസ് ആണവചർച്ചയുടെ രണ്ടാം ഘട്ടം റോമിൽ; സ്ഥിരീകരിച്ച് ഇറാൻ

ദുബായ് ∙ ഇറാൻ –യുഎസ് ആണവചർച്ചയുടെ അടുത്ത ഘട്ടം റോമിൽ നടക്കും. ഇറാനാണ് ഇതു സംബന്ധിച്ച് സ്ഥിരീകരണം നൽകിയത്. അടുത്ത ഘട്ട ചർച്ച എവിടെ നടക്കുമെന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനിടെയാണ് ഇറാന്റെ പ്രസ്താവന. റോമിൽ ശനിയാഴ്ച നടക്കുന്ന ചർച്ചയിൽ ഒമാൻ മധ്യസ്ഥത വഹിക്കും.

ഇറാൻ –യുഎസ് ആണവചർച്ചയുടെ ആദ്യഘട്ടം ഒമാന്റെ മധ്യസ്ഥതയിൽ മസ്കത്തിലാണ് നടന്നത്. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ സംഘവും രണ്ടിടത്തായി ഇരുന്നായിരുന്നു ചർച്ചകൾ. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയാണ് ആദ്യഘട്ട ചർച്ചയിൽ മാധ്യസ്ഥത വഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *