സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങി ഏഴ് ജില്ലകളാണ് ഇന്ന് പോളിങ് ബുത്തിൽ എത്തുന്നത്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറിന് അവസാനിക്കും. ആദ്യമണിക്കൂറിൽ തന്നെ പോളിങ് ബൂത്തിൽ വോട്ടർമാരുടെ നീണ്ടനിര ദൃശ്യമാണ് 470 ഗ്രാമപഞ്ചായത്തുകൾ, 77 ബ്ലോക്ക് പഞ്ചായത്തുകൾ, 7 ജില്ലാ പഞ്ചായത്തുകൾ, 47 മുൻസിപ്പലിറ്റികൾ 3 കോർപ്പറേഷനുകൾ എന്നിവ ഇന്ന് ജനവിധി തേടുന്നു. ആകെ 1.53 കോടി വോട്ടർമാരാണ് സമ്മതിദാനവകാശം വിനിയോഗിക്കുക. ഇതിൽ 80.90 ലക്ഷം സ്ത്രീകളാണ്. 18, 274 പോളിങ് സ്റ്റേഷനുകളാണ് ആകെ തയ്യാറാക്കിയിരിക്കുന്നത്.
രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ്; വടക്കൻ കേരളം പോളിങ് ബുത്തിൽ; ആദ്യമണിക്കൂറിൽ വോട്ടർമാരുടെ നീണ്ടനിര
