വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് ജനുവരി 14 മുതല്‍ ഫെബ്രുവരി 14 വരെ യുവതീ യുവാക്കളെ സംഘടിപ്പിച്ച് ഹിന്ദു ഏകതാസമ്മേളനങ്ങള്‍ സംഘടിപ്പിക്കുവാന്‍ മാര്‍ഗദര്‍ശകമണ്ഡലത്തിന്റെ യോഗം തീരുമാനിച്ചു. യുവാക്കള്‍ക്കായി ഭാരതീയ സംസ്‌കൃതിയെ സംബന്ധിച്ച വ്യത്യസ്ത മത്സരങ്ങള്‍ സംഘടിപ്പിക്കും. കൂടാതെ വര്‍ഷം മുഴുവന്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് വനവാസി – ഹരിജന്‍ ഉന്നതികളില്‍ സമ്പര്‍ക്കം നടത്തും. ഇതിനായി സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലും സമിതികള്‍ രൂപീകരിക്കും. ശബരിമലയിലും മറ്റ് ക്ഷേത്രങ്ങളിലും നടക്കുന്ന സാമ്പത്തിക കൊള്ളയിലും ക്ഷേത്ര ഭൂമികള്‍ അന്യാധീനപ്പെടുന്നതിലും യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.ഒക്ടോബര്‍ ഏഴ് മുതല്‍ ഇരുപത്തൊന്ന് വരെ കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ മാര്‍ഗദര്‍ശകമണ്ഡലത്തിന്റെ നേതൃത്വത്തില്‍ സംന്യാസിമാര്‍ നയിച്ച ധര്‍മസന്ദേശയാത്രയുടെ അവലോകനവും നടന്നു.
Read more at: https://janamtv.com/81023559/
