നിങ്ങൾ രാവിലെ എഴുന്നേറ്റ ഉടൻ ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് മുതൽ… നിങ്ങൾ ഇപ്പോൾ ഈ വീഡിയോ കാണാൻ ഉപയോഗിക്കുന്ന നിങ്ങളുടെ സ്വന്തം മൊബൈൽ ഫോൺ വരെ… ആരുടേതാണെന്ന് ചോദിച്ചാൽ നിങ്ങൾ എന്ത് മറുപടി പറയും?
ഓരോ കമ്പനികളുടെയും പേര് നിങ്ങൾ പറഞ്ഞേക്കാം. എന്നാൽ, ലോകത്തിലെ ഏറ്റവും വലിയ ബ്രാൻഡുകളായ ആപ്പിൾ, മൈക്രോസോഫ്റ്റ്, ഗൂഗിൾ, കൊക്കകോള… ഇവയെല്ലാം നിയന്ത്രിക്കുന്നത് ഒരൊറ്റ കമ്പനിയാണെന്ന് പറഞ്ഞാൽ നിങ്ങളിൽ എത്രപേർ വിശ്വസിക്കും?
അതെ, വിശ്വസിക്കാതെ തരമില്ല! ഒരു മൊബൈൽ ഫോണോ, ലാപ്ടോപ്പോ, ഒരു സൂചി പോലുമോ സ്വന്തമായി നിർമ്മിക്കാത്ത, സ്വന്തമായി ഒരു ഫാക്ടറി പോലും ഇല്ലാത്ത ഒരു കമ്പനി… പക്ഷേ, ഇന്നവർ നിയന്ത്രിക്കുന്നത് 15.3 ട്രില്യൺ ഡോളർ ആണ്! അതായത്, ഇന്ത്യ, ജപ്പാൻ, ഫ്രാൻസ് എന്നീ മൂന്ന് വൻകിട രാജ്യങ്ങളുടെ ആകെ സമ്പത്തിനേക്കാൾ വലിയൊരു തുക!
ഈ കമ്പനിയുടെ പേരാണ് ബ്ലാക്ക് റോക്ക് . അമേരിക്കൻ ഗവൺമെന്റ് പോലും ഭയക്കുന്ന, ലോകത്തെ പണത്തിന്റെ ഒഴുക്കിനെ നിയന്ത്രിക്കുന്ന ഈ രഹസ്യ സാമ്രാജ്യം എങ്ങനെയുണ്ടായി? ഇവര് എന്തിനാണ് ഇപ്പോൾ നമ്മുടെ രാജ്യമായ ഇന്ത്യയിലേക്ക് വരുന്നത്? സിനിമാക്കഥയെ വെല്ലുന്ന ആ ഞെട്ടിക്കുന്ന ചരിത്രത്തിത്രം നമുക്ക് വിശദമായി പരിശോധിക്കാം
“ഈ മഹാസാമ്രാജ്യത്തിന്റെ കഥ തുടങ്ങുന്നത് വലിയൊരു വിജയത്തിൽ നിന്നൊന്നുമല്ല; വോൾ സ്ട്രീറ്റ് കണ്ട ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നിൽ നിന്നാണ്!
വർഷം 1986. അമേരിക്കയിലെ പ്രശസ്തമായ ‘ഫസ്റ്റ് ബോസ്റ്റൺ ബാങ്കിലെ’ ഏറ്റവും പ്രായം കുറഞ്ഞ, എന്നാൽ അതിസമർദ്ധനായ ഡയറക്ടർമാരിൽ ഒരാളായിരുന്നു ലാറി ഫിങ്ക് എന്ന ചെറുപ്പക്കാരൻ. ബാങ്കിന് കോടിക്കണക്കിന് ഡോളർ ലാഭം ഉണ്ടാക്കിക്കൊടുത്ത അയാൾ, വാൾസ്ട്രീറ്റിലെ താരമായി തിളങ്ങി നിൽക്കുന്ന വേള.
അങ്ങനെയിരിക്കെ, 1986-ലെ ഒരു ദിവസം കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു! പലിശനിരക്കുകളിൽ ഉണ്ടായ അപ്രതീക്ഷിതമായ ഒരു മാറ്റം, ലാറി ഫിങ്കിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകളഞ്ഞു. ഒറ്റയടിക്ക് ഫസ്റ്റ് ബോസ്റ്റൺ ബാങ്കിന് നഷ്ടപ്പെട്ടത് 100 മില്യൺ ഡോളറാണ്!
തന്റെ ഒരു ചെറിയ തെറ്റ് കാരണം ബാങ്കിന് കോടികൾ നഷ്ടപ്പെട്ടതോടെ, അപമാനിതനായി അദ്ദേഹത്തിന് ആ ജോലിയിൽ നിന്ന് പടിയിറങ്ങേണ്ടി വന്നു. തകർന്നുപോയ ലാറി ഫിങ്ക് അന്ന് ഒരു കാര്യം തിരിച്ചറിഞ്ഞു: ‘ഒരു ഇൻവെസ്റ്റ്മെന്റ് പുറമേ ലാഭകരമാണെന്ന് തോന്നാമെങ്കിലും, അതിനുള്ളിൽ ആരും കാണാത്ത വലിയ വലിയ റിസ്കുകൾ ഒളിച്ചിരിപ്പുണ്ടാകും.’
ഈ അപകടങ്ങളെ മുൻകൂട്ടി കാണാൻ കഴിഞ്ഞാൽ ലോകം കീഴടക്കാമെന്ന് അദ്ദേഹം മനസ്സിലാക്കി. ആ ചിന്തയിൽ നിന്ന്, 1988-ൽ തന്റെ കുറച്ച് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് അദ്ദേഹം ആരംഭിച്ച ചെറിയൊരു കമ്പനിയാണ് ഇന്ന് നമ്മൾ കാണുന്ന ‘ബ്ലാക്ക് റോക്ക്’!”
"വെറുമൊരു നിക്ഷേപ കമ്പനിയായിരുന്ന ബ്ലാക്ക് റോക്കിനെ, ഇന്ന് ലോകം ഭരിക്കുന്ന അജയ്യ ശക്തിയാക്കി മാറ്റിയത് 'അലാഡിൻ' (Aladdin) എന്ന് പേരുള്ള ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്വെയറാണ്. ലോകത്തെ ഏതു കമ്പനിയിലും ഒളിഞ്ഞിരിക്കുന്ന സാമ്പത്തിക അപകടങ്ങളെ സ്കാൻ ചെയ്ത് കണ്ടുപിടിക്കാൻ കഴിവുള്ള ഒരു സൂപ്പർ കമ്പ്യൂട്ടർ!
ഇത് എത്രത്തോളം അപകടകരമായ ഒരു ആയുധമാണെന്ന് അമേരിക്കൻ ഗവൺമെന്റ് തിരിച്ചറിഞ്ഞത് 2008-ലാണ്. നിങ്ങളിൽ ചിലർക്കെങ്കിലും ഓർമ്മയുണ്ടാകും; 2008-ൽ ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമുണ്ടായി. അമേരിക്കയിലെ ഭീമൻ ബാങ്കുകളായ ബെയർ സ്റ്റേൺസും എഐജിയും തകർന്നടിഞ്ഞുപോയി! അമേരിക്കയുടെ സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവിന്റെ സിസ്റ്റങ്ങൾക്ക് പോലും എവിടെയാണ് പ്രശ്നമെന്ന് കണ്ടുപിടിക്കാൻ അന്ന് കഴിഞ്ഞില്ല.
അവസാനം, ഗവൺമെന്റ് സഹായത്തിനായി വിളിച്ചത് ലാറി ഫിങ്കിനെയും അദ്ദേഹത്തിന്റെ ‘അലാഡിൻ’ സോഫ്റ്റ്വെയറിനെയും ആണ്! അമേരിക്കൻ ഗവൺമെന്റിന്റെ സിസ്റ്റങ്ങൾ പരാജയപ്പെട്ട ഇടത്ത്, അലാഡിൻ വിജയിച്ചു. ഈ സംഭവത്തോടെ അമേരിക്കൻ സർക്കാരിനു പോലും ബ്ലാക്ക് റോക്കിനെ ആശ്രയിക്കേണ്ടി വന്നു.
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, പെൻഷൻ ഫണ്ടുകൾ എന്നിവയെല്ലാം തങ്ങളുടെ ലക്ഷക്കണക്കിന് കോടി രൂപയുടെ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്നത് ഈ അലാഡിനെയാണ്. അതായത്, ലോകത്തിന്റെ സമ്പദ്വ്യവസ്ഥയുടെ തലച്ചോറായി ബ്ലാക്ക് റോക്ക് മാറിക്കഴിഞ്ഞു!”
"ഇനി ഞാൻ പറയാൻ പോകുന്ന കാര്യമാണ് ഈ വീഡിയോയിലെ ഏറ്റവും ഞെട്ടിക്കുന്ന സത്യം!
നിങ്ങൾ കടയിൽ പോയി പലതരത്തിലുള്ള സാധനങ്ങൾ വാങ്ങുമ്പോൾ, അവിടെ വിവിധ ബ്രാൻഡുകളുടെ പ്രൊഡക്ടുകൾ തമ്മിൽ കടുത്ത മത്സരം ഉണ്ടെന്ന് നിങ്ങൾക്ക് തോന്നാറുണ്ട് അല്ലേ? ഉദാഹരണത്തിന്, വിപണിയിൽ പെപ്സിയും കൊക്കകോളയും തമ്മിൽ വലിയ മത്സരമാണ്, പരസ്പരം തകർക്കാൻ അവർ മത്സരിക്കുകയാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാവും.
എന്നാൽ, ഈ രണ്ട് കമ്പനികളുടെയും ഏറ്റവും വലിയ ഷെയറുകൾ കൈവശം വെച്ചിരിക്കുന്നത് ആരാണെന്ന് അറിയാമോ? സാക്ഷാൽ ബ്ലാക്ക് റോക്കും, അവരെപ്പോലെയുള്ള മറ്റു ചില അസറ്റ് മാനേജർമാരും!
സാമ്പത്തിക ശാസ്ത്രത്തിൽ ഇതിനെ ‘കോമൺ ഓണർഷിപ്പ്’ (Common Ownership) എന്നാണ് വിളിക്കുന്നത്. ഇന്ത്യയിലെയും അമേരിക്കയിലെയും മിക്ക എയർലൈൻ കമ്പനികളുടെയും പിന്നിലെ നിക്ഷേപകർ ഇവർ തന്നെയാണ്. അതിനാൽ ഈ കമ്പനികൾ പരസ്പരം മത്സരിച്ച് ടിക്കറ്റ് നിരക്ക് കുറയ്ക്കില്ല! കാരണം, ആര് നിരക്ക് കുറച്ചാലും നഷ്ടം സംഭവിക്കുന്നത് അതിൽ പണമിറക്കിയ ബ്ലാക്ക് റോക്കിനാണ്.
ഉപഭോക്താക്കൾക്ക് പല കമ്പനികൾ ഉണ്ടെന്നുള്ള തോന്നൽ ഉണ്ടാകുമെങ്കിലും, യഥാർത്ഥത്തിൽ അവയെല്ലാം ഒരേ യജമാനന്റെ കീഴിലാണ്! ഇത് കാരണം പണി കിട്ടുന്നത് നമുക്ക് മാത്രമാണ്; കാരണം വിപണിയിലെ ആരോഗ്യകരമായ മത്സരം ഇല്ലാതാവുകയും, സാധനങ്ങൾക്ക് വില കുതിച്ചുയരുകയും ചെയ്യുന്നു!”
"ഈ കുത്തകവൽക്കരണം അതിരു കടന്നപ്പോൾ, ഒടുവിൽ അമേരിക്കൻ ഗവൺമെന്റ് തന്നെ ഇവർക്കെതിരെ തിരിഞ്ഞു. 2024 നവംബർ 27-ന് അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തെ അറ്റോർണി ജനറൽ, ബ്ലാക്ക് റോക്കിനെതിരെ ചരിത്രപരമായ ഒരു കേസ് ഫയൽ ചെയ്തു! അമേരിക്കൻ കൽക്കരി വിപണിയിൽ ഇവർ കാർട്ടലുകളായി പ്രവർത്തിച്ച് കൃത്രിമം കാണിച്ചു എന്നതായിരുന്നു കേസ്.
അമേരിക്കയിലും യൂറോപ്പിലും നിയന്ത്രണങ്ങളും കേസുകളും കടുത്തതോടെ, ലാറി ഫിങ്ക് തന്റെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചു. അത് നമ്മളെയും നേരിട്ട് ബാധിക്കുന്ന ഒന്നാണ്. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള നമ്മുടെ ഇന്ത്യ!
ഇന്ത്യൻ വിപണി പിടിച്ചെടുക്കാൻ അവർ കൂട്ടുപിടിച്ചിരിക്കുന്നത് സാക്ഷാൽ മുകേഷ് അംബാനിയുടെ ജിയോ ഫിനാൻഷ്യൽ സർവീസസിനെയാണ് (Jio Financial Services). ഇവർ രണ്ടുപേരും ചേർന്ന് ‘ജിയോ ബ്ലാക്ക് റോക്ക്’ എന്നൊരു പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. ഇതിനോടകം തന്നെ ഇന്ത്യൻ ഗവൺമെന്റിന്റെ സെബിയുടെ (SEBI) അംഗീകാരവും ഇവർക്ക് ലഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന സാധാരണക്കാർക്ക് വളരെ എളുപ്പത്തിൽ മ്യൂച്വൽ ഫണ്ടുകളിലും ഷെയർ മാർക്കറ്റിലും നിക്ഷേപിക്കാൻ സൗകര്യം ഒരുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇത് കേൾക്കുമ്പോൾ വളരെ നല്ലൊരു കാര്യമായി നമുക്ക് തോന്നാം. നമ്മളെ സഹായിക്കുകയല്ലേ എന്ന് തോന്നാം. എന്നാൽ സാമ്പത്തിക വിദഗ്ദ്ധർ വലിയൊരു മുന്നറിയിപ്പ് നൽകുന്നുണ്ട്!
നാളെ ഇന്ത്യയുടെ പ്രതിരോധം, ടെലിക്കോം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ സുപ്രധാന മേഖലകളിലെ കമ്പനികളുടെയെല്ലാം ഷെയറുകൾ ബ്ലാക്ക് റോക്കിന്റെ കയ്യിലായാൽ എന്തായിരിക്കും അവസ്ഥ? അമേരിക്കയിൽ സംഭവിച്ചത് നാളെ ഇന്ത്യയിലും സംഭവിച്ചു കൂടാഴികയില്ല!”
“ബ്ലാക്ക് റോക്ക് എന്നത് വെറുമൊരു നിക്ഷേപ കമ്പനിയല്ല; ലോകത്തെ പണത്തിന്റെ ഒഴുക്കിനെ നിയന്ത്രിക്കുന്ന, സർക്കാരുകളെക്കൊണ്ട് പോലും തീരുമാനങ്ങൾ എടുക്കാൻ നിർബന്ധിക്കുന്ന ഒരു അദൃശ്യ ശക്തിയാണ്.
