സത്യം അത് എത്ര തന്നെ മൂടിവെച്ചാലും ഒരു നാൾ പുറത്തു വരിക തന്നെ ചെയ്യും.. അല്ലെ? ഹൈദരാബാദിലാണ് ഈ സംഭവം നടന്നിരിക്കുന്നത്.വർഷങ്ങളായി പൂട്ടികിടക്കുകയായിരുന്ന ആൾതാമസമൊന്നുമില്ലാത്ത ഒരു വീട് ,അവിടെ നിന്ന് ആണ് തിങ്കളാഴ്ച ഒരു മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. എന്നാൽ ഈ സംഭവത്തിലാണ് ഇപ്പോൾ പുത്തൻ വഴിത്തിരിവുണ്ടായിരിക്കുന്നത്.പത്തുവർഷം മുൻപ് കാണാതായ അമീർ ഖാൻ എന്ന വ്യക്തിയുടേതാകാം ഈ അസ്ഥികൂടമെന്ന് സംശയിക്കുന്നതായാണ് പോലീസ് പറയുന്നത്..ഹെെദരാബാദിലെ നമ്പള്ളിയിലാണ് ഈ സംഭവം നടന്നത്.
ഈ വീടിന് സമീപത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് അസ്ഥികൂടം ആദ്യം കണ്ടത്.കുട്ടികൾ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ പന്ത് വീടിനകത്ത് വീഴുകയായിരുന്നു. പന്ത് എടുക്കാൻ കുട്ടികളും പ്രദേശവാസിയും വീട്ടിനുള്ളിൽ കയറിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. ഉടൻ തന്നെ അവർ പൊലീസിനെ വിവരം അറിയിച്ചു.അവർ വന്നു നടത്തിയ പരിശോധനയിൽ ഈ അസ്ഥികൂടത്തോടൊപ്പം തന്നെ പഴയ നോക്കിയ മൊബെെൽ ഫോണും കറൻസി നോട്ടുകളും കണ്ടെത്തിയിരുന്നു.
ഫോണിന്റെ ബാറ്ററി നശിച്ചുപോയിരുന്നു.എന്നാൽ ഈ ഫോൺ അമീറിന്റെതാണെന്ന് സൂചന ലഭിച്ചതായി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ കിഷൻ കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് ഇവർ ഫോൺ ശരിയാക്കി..ശേഷം പരിശോധിച്ചപ്പോഴാണ് 2015ൽ 84 മിസ്ഡ് കോളുകൾ ഫോണിൽ വന്നിട്ടുണ്ടെന്ന് കണ്ടെത്തിയത് . മുനീർ ഖാൻ എന്നയാളുടെതാണ് വീടെന്നും ഇയാൾക്ക് 10 മക്കൾ ഉണ്ടെന്നും പൊലീസ് പറയുന്നു. മുനീറിന്റെ മൂന്നാമത്തെ മകനാണ് അമീർ ഖാൻ. മുനീർ 2013ൽ മരിച്ചിരുന്നു. ശേഷം അമീർ ഒറ്റക്കാണ് വീട്ടിൽ താമസിച്ചിരുന്നത്.’അമീർ ഖാന് ഏകദേശം 50 വയസുണ്ട്. അവിവാഹിതനായിരുന്നു .
അദ്ദേഹം മരിച്ചിട്ട് വർഷങ്ങളായി. എല്ലുകൾ പോലും തകർന്നു തുടങ്ങി.അതേസമയം സമീപത്ത് നിന്ന് സംശയിക്കാവുന്ന വിധം ഒന്നും കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇത് ഒരു സ്വാഭാവിക മരണമായിരിക്കാം എന്ന് തന്നെയാണ് കരുതുന്നത്. മാത്രമല്ല 10 വർഷം മുൻപ് മരിച്ച അദ്ദേഹത്തെ സഹോദരങ്ങളോ ബന്ധുക്കളോ അന്വേഷിച്ചില്ല.യിരുന്നു എന്ന് കൂടി അധികൃതർ പറയുന്നുണ്ട്