സംസ്ഥാനത്തെ സ്കൂള്‍ വേനലവധി ഏപ്രില്‍ – മെയ് മാസങ്ങളില്‍ നിന്ന് ജൂണ്‍ – ജൂലൈ മാസങ്ങളിലേക്ക് മാറ്റരുതെന്ന് വിദ്യാര്‍ത്ഥികള്‍. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ അവധി മാറ്റുന്നതിനെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് അഭിപ്രായം തേടിയ സാഹചര്യത്തിലാണ്, ലീഡ് ഐഎഎസ് അക്കാദമിയിലെ ജൂനിയര്‍ പ്രോഗ്രാം വിദ്യാര്‍ത്ഥികള്‍ വിഷയത്തില്‍ വിശദമായ പഠനം നടത്തി മന്ത്രി വി. ശിവന്‍കുട്ടിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി വിവിധ സിലബസുകളില്‍ പഠിക്കുന്ന 5000ത്തോളം വിദ്യാര്‍ത്ഥികളാണ് മെന്റര്‍ഷിപ്പ് ഗ്രൂപ്പുകള്‍ വഴി ഈ ചര്‍ച്ചയില്‍ പങ്കാളികളായത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന ജനാധിപത്യപരമായ സംവാദങ്ങള്‍ക്കൊടുവിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സര്‍വേയില്‍ പങ്കെടുത്ത ഏകദേശം 70 ശതമാനം വിദ്യാര്‍ത്ഥികളും നിലവിലുള്ള ഏപ്രില്‍ – മെയ് അവധി തന്നെ തുടരണമെന്ന അഭിപ്രായക്കാരാണ്.
Related Posts
വിദേശ ജീവനക്കാരെ പ്രതികൂലമായി ബാധിക്കും; യുഎസ് ഭരണകൂടത്തിന്റെ പുതിയ നീക്കം
ഇന്ത്യക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് വിദേശ ജീവനക്കാരെ ഈ നീക്കം പ്രതീകൂലമായി ബാധിക്കുന്ന പുതിയ നീക്കം.കുടിയേറ്റ തൊഴിലാളികൾക്കുള്ള തൊഴിൽ അംഗീകാര രേഖകളുടെ(ഇഎഡി- Employment Authorisation Documents) ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ…
കരുത്ത് കാട്ടി ഇന്ത്യൻ വ്യോമസേനയുടെ അഭ്യാസപ്രകടനം ; ത്രിവർണ്ണപതാകയുമായി 1,000 അടി ഉയരത്തിൽ പറന്നുയർന്ന് യുദ്ധ വിമാനങ്ങൾ
ജയ്പൂരിൽ ഇന്ത്യൻ വ്യോമസേനയുടെ വ്യോമാഭ്യാസപ്രകടനം . വ്യോമസേനയുടെ സൂര്യ കിരൺ, സാരംഗ് ടീമുകൾ ചേർന്നാണ് ആകാശ പ്രദർശനങ്ങൾ നടത്തിയത്. ജൽ മഹൽ പ്രദേശത്താണ് വ്യോമ പ്രദർശനം നടന്നത്.വ്യോമസേനയുടെ…
ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി
രണ്ടാമത്തെ പീഡന പരാതിയില്‍,രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ഹര്‍ജിയിൽ വാദം കേട്ടത്.…
