തന്ത്രിയെ പ്രതിയാക്കിയ അന്തിമ റിപ്പോര്‍ട്ട് കരട് പൊളിഞ്ഞു; തട്ടിക്കൂട്ടു റിപ്പോര്‍ട്ടുണ്ടാക്കി തടിയൂരാൻ എസ്‌ഐടി ശ്രമം

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എല്ലാ കുറ്റവും തന്ത്രിക്കു മേല്‍ ചാരി എസ്‌ഐടി തയാറാക്കിയ അന്തിമ റിപ്പോര്‍ട്ടിന്റെ കരട് പൊളിഞ്ഞു. തെളിവിന്റെ കണിക പോലുമില്ലാത്തതിനാല്‍ തന്ത്രി കണ്ഠര് രാജീവര്‍ക്കു കൊല്ലം വിജിലന്‍സ് കോടതി ജാമ്യമനുവദിച്ചതാണ് കാരണം. എങ്കിലും ഏതുവിധേനയും തന്ത്രിയെ പ്രധാന പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ഹൈക്കോടതിയെ സമീപിക്കുകയാണ് എസ്‌ഐടി.ശബരിമലയില്‍ കൊള്ള നടത്തുകയെന്ന ലക്ഷ്യത്തോടെ പോറ്റിയെ സന്നിധാനത്ത് കയറ്റിയത് തന്ത്രിയാണെന്നാണ് എസ്‌ഐടി അന്തിമ റിപ്പോര്‍ട്ടിന്റെ കരട്. അങ്ങനെ ഒന്നും രണ്ടും പ്രതിസ്ഥാനത്ത് പോറ്റിയും തന്ത്രിയുമാകും. ദേവസ്വം ബോര്‍ഡും മുരാരി ബാബു, ഡി. സുധീഷ്‌കുമാര്‍, എന്‍. വാസു അടക്കമുള്ള ഉദ്യോഗസ്ഥരും തുടര്‍ന്നുള്ള പ്രതികളാകും. ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധനെ മാപ്പുസാക്ഷിയാക്കും. സമാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയെ പ്രതിയാക്കും. തന്ത്രിക്കു കോടതി ജാമ്യം നല്കിയതോടെ തട്ടിക്കൂട്ടു റിപ്പോര്‍ട്ടുണ്ടാക്കി കോടതിയില്‍ സമര്‍പ്പിച്ച് തടിയൂരാനാണ് എസ്‌ഐടി ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *