കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു

എംസി റോഡില്‍ പുതുവേലി വൈക്കം കവലയ്ക്കു സമീപമാണ് കാര്‍ നിയന്ത്രണംവിട്ട് പാറക്കല്ലിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍വശത്തെ രണ്ടു ടയറുകളും തകര്‍ന്നു.

അപകടത്തില്‍ സുരേഷ് ഗോപിക്ക് പരിക്കുകളില്ല,തുടര്‍ന്ന് അരമണിക്കൂറോളം വഴിയില്‍ കുടുങ്ങിയ അദേഹത്തെ കൂത്താട്ടുകുളം ഗസ്റ്റ് ഹൗസിലേക്ക് പൊലീസ് വാഹനത്തില്‍ മാറ്റുകയായിരുന്നു. കൊച്ചിയില്‍ നിന്നെത്തിച്ച വാഹനത്തിലാണ് അദേഹം തുടര്‍യാത്ര ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *