പോലീസ് എത്തിയത് ലഹരി പരിശോധനക്ക്, പിടിയിലായത് ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തിയ 11 യുവതികൾ

കൊച്ചി: വൈറ്റിലയിൽ ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തുന്ന 11 യുവതികൾ പിടിയിൽ വൈറ്റിലയിലെ ആർക്‌ടിക് ഹോട്ടലിലെ ലഹരി പരിശോധനക്കിടെയാണ് യുവതികൾ പിടിയിലായത്. സ്‌പായുടെ മറവിലാണ് അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ഹോട്ടലിൽ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും ഡാൻസാഫും സംഘവും ചേർന്ന് നടത്തിയ പരിശോധനക്കിടെയാണ് യുവതികൾ പിടിയിലായത്. എന്നാൽ പരിശോധനയിൽ ലഹരി കണ്ടെത്താനായില്ലെന്നാണ് ലഭിക്കുന്ന വിവരം.

സൗത്ത് എ.സി.പിയുടെ നേതൃത്വലായിരുന്നു പരിശോധന. പിടിയിലായ 11 പേരും മലയാളികളാണ് പൊലീസ് അറിയിച്ചു. രണ്ടുമണിക്കൂറിലേറെ നേരം പരിശോധന നീണ്ടു.

Leave a Reply

Your email address will not be published. Required fields are marked *