യുദ്ധഭീഷണിയിൽ മലയാള സിനിമയായ ‘ഹാഫി’ന്റെ ചിത്രീകരണം റദ്ദാക്കി

രാജസ്ഥാനിലെ ജയ്സാൽമീറിൽ ചിത്രീകരണം നടന്നുവന്ന ‘ഹാഫ്’ എന്ന മലയാള സിനിമയുടെ ചിത്രീകരണം നിർത്തിവച്ച് യൂണിറ്റംഗങ്ങൾ നാട്ടിലേക്കു മടങ്ങി. പാക്ക് ഷെല്ലാക്രമണ ഭീതിയേത്തുടർന്നുണ്ടായ സാഹചര്യത്തിലാണ് ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചത്.

ജയ്സാൽമീറിൽ ഇന്ത്യൻ സേനയുടെ താവളത്തെ ലക്ഷ്യമാക്കിയാണ് പാക്ക് ഷെല്ലാക്രമണം നടന്നതെങ്കിലും മറ്റു പ്രദേശങ്ങളിലും അതിന്റെ പ്രതിഫലനങ്ങൾ ഉണ്ടായി. ഈ പ്രതികൂല സാഹചര്യത്തിലാണ് ചിത്രീകരണം താൽക്കാലികമായി നിർത്തി വയ്ക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്.

സ്ഥിതിഗതികൾ ശാന്തമാകുന്നതോടെ ചിത്രീകരണം പുനരാരംഭിക്കുമെന്ന് നിർമാതാവ് ആൻസജീവ് പറഞ്ഞു. മികച്ച വിജയം നേടിയ ‘ഗോളം’ സിനിമയുടെ സംവിധായകനായ സംജാദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *