ടൂറിസ്റ്റ് ഫാമിലി ഒടുവില്‍ ഒടിടിയില്‍ എത്തുന്നു

ചെന്നൈ: തമിഴ് സിനിമയിലെ അത്ഭുത ഹിറ്റാണ് ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രം. അബിഷന്‍ ജീവിന്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം കോമഡി ഫാമിലി ഡ്രാമ എന്ന നിലയില്‍ കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുകയാണ്. ശശികുമാറും സിമ്രനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

തമിഴിൽ വൻ പ്രീ റിലീസ് പബ്ലിസിറ്റിയുമായി എത്തിയ ബിഗ് ബജറ്റ് സൂപ്പർതാര ചിത്രങ്ങളിൽ പലതും ഈ വർഷം ബോക്‌സ് ഓഫീസിൽ മൂക്കുംകുത്തി വീണെങ്കിൽ ബഹളങ്ങളില്ലാത്ത ചില ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. അതിലൊന്നാണ് ടൂറിസ്റ്റ് ഫാമിലിയും. ചിത്രം നേടുന്ന കളക്ഷൻ സംബന്ധിച്ച് നിരവധി കണക്കുകൾ ട്രാക്കർമാർ നേരത്തേ പുറത്തുവിടുന്നുണ്ട്.

എന്നാൽ നിർമ്മാതാക്കളിൽ നിന്ന് ഒരു ബോക്സ് ഓഫീസ് കണക്ക് പുറത്തെത്തിയിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ആദ്യമായി ഒരു കളക്ഷൻ റിപ്പോർട്ട് നിർമ്മാതാക്കളിൽ നിന്ന് പുറത്തെത്തിയിരിക്കുകയാണ്. മില്യൺ ഡോളർ സ്റ്റുഡിയോസ്, എംആർപി എൻ്റർടെയ്ൻമെന്റ് എന്നീ ബാനറുകളിൽ നസെരത്ത് പസിലിയൻ, മഗേഷ് രാജ് പസിലിയൻ, യുവരാജ്’ ഗണേശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മെയ് 1 ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണിത്. 23-ാം ദിവസം നിർമ്മാതാക്കൾ പുറത്തുവിട്ട കണക്ക് അനുസരിച്ച് ചിത്രം 75 കോടിയിൽ അധികമാണ് ഇതിനകം നേടിയിരിക്കുന്നത്.

ഇപ്പോള്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ചും വാര്‍ത്ത വന്നിട്ടുണ്ട്. നേരത്തെ ചിത്രം മെയ് 31നോ മെയ് 28നോ ഒടിടിയില്‍ എത്തും എന്നാണ് വിവരം വന്നിരുന്നെങ്കില്‍ ചിത്രം ജൂണ്‍ മാസത്തിലാണ് ഒടിടിയില്‍ എത്തുക എന്നതാണ് പുതിയ വിവരം. ട്രാക്കറായ ക്രിസ്റ്റഫര്‍ കനകരാജ് ആണ് ഇത് സംബന്ധിച്ച് അപ്ഡേറ്റ് നല്‍കിയത്. ജൂണ്‍ 6ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം എത്തും എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *