വാളെടുത്തവന്‍ വാളാല്‍’ എന്ന പ്രയോഗം പോലെ പാകിസ്ഥാൻ വീണ്ടും വിഭാജിക്കപ്പെടുമോ?.. ഇപ്പോള്‍ ഇന്ത്യ ശക്തമായ പ്രത്യാക്രമണം നടത്തി, രാജ്യം ആകെ അരക്ഷിതമായ തക്കം നോക്കി ബലൂചിസ്ഥാന്‍ പ്രക്ഷോഭകാരികളും അടിച്ചുകയറുകയാണ്. ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റ ബലൂച് പ്രക്ഷോഭകാരികള്‍ പിടിച്ചു എന്ന വാര്‍ത്തയാണ് വരുന്നത്. ഇതോടെ ബംഗ്ലാദേശ് വിഘടിച്ചുപോയതുപോലെ, പാക്കിസ്ഥാനില്‍നിന്ന് ആ രാജ്യത്തിന്റെ നാല്‍പ്പതുശതമാനം അവരുന്ന പ്രവിശ്യയും വേര്‍പെടുമോ എന്ന ആശങ്കയാണ് ഉയരുന്നത്. അതിനിടയിൽ കൂടി ഇന്ത്യ pok കൂടി കൊണ്ട് പോയാൽ പാകിസ്ഥാന് പിന്നെ ഒന്നുമില്ല.. എന്തായാലും കാര്യങ്ങൾ നമുക്കൊന്ന് വിശദമാക്കാം.
നിലവിൽ.. ഓപ്പറേഷന് സിന്ദൂറില്‍ ഭയന്ന് വിറച്ച പാക്കിസ്ഥാന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായ ആക്രമണം തുടരുകയാണ്.. എന്ന് ഇന്ത്യന്‍ ആകാശ പ്രതിരോധം അതെല്ലാം തകര്‍ക്കുകയും ചെയ്യുന്നുണ്ട്. ജമ്മു കാശ്മീരില്വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണത്തിന് ശ്രമിച്ചു. ഉധംപേരൂരില്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ സൈന്യം പരാജയപ്പെടുത്തി. പാകിസ്ഥാന് തിരിച്ചടി ശക്തമാക്കിയ സാഹചര്യത്തില്‍ ഇന്ത്യ കടുത്ത നടപടികളിലേക്ക് കടക്കും. പ്രതിരോധ മന്ത്രി രാജ് നാഥ് സിങും വിദേശ കാര്യമന്ത്രി എസ് ജയശങ്കറും ഒരുമിച്ച് വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് വിവരം. പാക്കിസ്ഥാന്റെ ഇസ്ലാമാബാദില് അടക്കം ഇന്ത്യ ഡ്രോണ്‍ ആക്രമണം നടത്തി. റാവല്പ്പണ്ടിയിലും ഇന്ത്യന്‍ ആക്രമണം ഉണ്ടായി. പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നുണ്ടെന്ന് സൗദി അറേബ്യ അറിയിച്ചു. ഇതു സംബന്ധിച്ച വാര്‍ത്താക്കുറിപ്പ് സൗദി പുറത്തിറക്കി. പാക്കിസ്ഥാനിലെ എട്ട് നഗരങ്ങളില്‍ ഇന്ത്യ തിരിച്ചടിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലേക്ക് പാക്കിസ്ഥാന് ദീര്‍ഘ ദൂര മിസൈലുകള്‍ അടക്കം പ്രയോഗിച്ചു. ഇതെല്ലാം ഇന്ത്യന്‍ വ്യോമ പ്രതിരോധം തകര്‍ത്തു. ഇന്ത്യയുടെ ജനവാസ കേന്ദ്രങ്ങളില്‍ ദീര്‍ഘ ദൂര മിസൈലുകള്‍ പ്രയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ കരയുദ്ധത്തിനും ഇന്ത്യ തയ്യാറാകും.
തുടരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചേമുക്കാലോടെ നടത്താനിരുന്ന ഇന്ത്യയുടെ വാര്‍ത്താ സമ്മേളനം 10 മണിയിലേക്ക് മാറ്റി. സൈനികമേധാവികള്‍ അതിര്‍ത്തിയിലെ സാഹചര്യം ഏകോപിപ്പിക്കുന്നുണ്ട്. പ്രത്യാക്രമണവും പ്രതിരോധവും പരിശോധിക്കുന്നുണ്ട്. ഇതിന് ശേഷമാകും വാര്‍ത്താ സമ്മേളനം. അതിനിടെ പുലര്‍ച്ചെയും ആക്രമണം തുടരുന്ന പാകിസ്ഥാനിലേക്ക് ഇന്ത്യന്‍ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി. കറാച്ചി, പെഷവാര്‍, ലാഹോര്‍ എന്നിവിടങ്ങളിലാണ് ഇന്ത്യ ശക്തമായ ആക്രമണം നടത്തിയത്. ശ്രീനഗറിലും പഞ്ചാബില്‍ അമൃത്സറിലും രാവിലെയും തുടര്‍ച്ചയായ ആക്രമണം നടത്തുകയാണ് പാകിസ്ഥാന്. അതിനിടെ, ജമ്മുവില്‍ ഒരു പാക് പോര് വിമാനം ഇന്ത്യ തകര്‍ത്തതായി റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. ജമ്മുവില്‍ കനത്ത ശബ്ദമാണ് കേള്‍ക്കുന്നത്. സിര്‍സയില്‍ പാകിസ്ഥാന്റെ ലോങ് റേഞ്ച് മിസൈല്‍ ഇന്ത്യ പ്രതിരോധിച്ച് തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയ്ക്കെതിരെ മിസൈല്‍ പ്രയോഗിക്കുന്ന വീഡിയോ പാക്കിസ്ഥാനും ഔദ്യോഗികമായി പുറത്തു വിട്ടിട്ടുണ്ട്. പാക്കിസ്ഥാന് ഡ്രോണ്‍ ആക്രമണം തുടരുന്നതിനിടെ തിരിച്ചടിക്കാന്‍ നാവിക സേനയും രംഗത്തുണ്ട്. ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ കറാച്ചി ലക്ഷ്യമാക്കി പുറപ്പെട്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളടക്കം ഘടിപ്പിച്ച യുദ്ധക്കപ്പലുകള്‍ കറാച്ചി തുറമുഖം ലക്ഷ്യമിട്ട് പുറപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അന്താരാഷ്ട്ര അതിര്‍ത്തിയിലും, നിയന്ത്രണ രേഖയിലും സൈന്യം പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്കി. രാത്രി ജമ്മുവിലേക്ക് മാത്രം എത്തിയത് 100 ഓളം ഡ്രോണുകളാണ്. പാക് ഡ്രോണുകളെ നിലം തൊടീക്കാതെ തകര്‍ത്ത സൈന്യം ശക്തമായ പ്രതിരോധമാണ് തീര്‍ക്കുന്നത്. ബാരാമുള്ള മുതല്‍ ഭുജ് വരെ പാകിസ്ഥാന് ആക്രമണ ശ്രമം നടത്തിയെന്ന് സൈന്യം വ്യക്തമാക്കി. ജമ്മു കാശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പാക് ഡ്രോണുകള്‍ എത്തിയത്. ഇതില്‍ പഞ്ചാബിലെ ഫിറോസ്പൂരില്‍ മാത്രമാണ് പാക് ഡ്രോണ്‍ ആക്രമണത്തില്‍ അപകടമുണ്ടായത്. അതേസമയം ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപം 10 സ്ഫോടനങ്ങളുണ്ടായെന്ന അല്ല് ജസീറ റിപ്പോര്‍ട്ട് തെറ്റാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കി. അതിനിടെ നൂര്‍ ഖാന്, ഷോര്‍കോട്ട്, മുറദ് എന്നീ സൈനിക ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ ക്രമണം നടത്തിയതായി പാക്കിസ്ഥാന് ആരോപിച്ചു. ഇതിന് തിരിച്ചടിക്കുമെന്നും പാക്കിസ്ഥാാന്‍ പറയുന്നു. ഇന്ത്യ തിരിച്ചടി ശക്തമാക്കിയതോടെ രൂക്ഷമായ പോരാട്ടം തുടരുകയാണ്.
പാക്കിസ്ഥാന്റെ മിസൈന് ഹരിയാനയില്‍ ഇന്ത്യ തകര്‍ത്തു. ഇന്ത്യ പാക്കിസ്ഥാന് ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ നിര്‍ണായക ഇടപെടലിന് സൗദി അറേബ്യയുടെ ശ്രമം നടന്നു. രാത്രി പാക്കിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി സൗദി വിദേശകാര്യ സഹമന്ത്രി അദേല്‍ അല്‍ ജുബൈര്‍ കൂടിക്കാഴ്ച നടത്തി. പാകിസ്ഥാന് കരസേന മേധാവിയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സൗദി വിദേശകാര്യ സഹമന്ത്രി പാക്കിസ്ഥാനിലെത്തിയത്. ഇന്ത്യ-പാകിസ്താന് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയിലേക്കാണ് ആദ്യം സൗദി വിദേശകാര്യ സഹമന്ത്രി അദേല്‍ അല്‍ ജുബൈര്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് ഇദ്ദേഹം ഇന്ത്യയിലെത്തിയത്. ഡല്‍ഹിയിലെത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷമാണ് സൗദി പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നുവെന്ന വാര്‍ത്താ കുറിപ്പ് ഇറക്കിയത്.എന്നാൽ അതേസമയം തന്നെ നമ്മൾ മുമ്പ് പറഞ്ഞത് പോലെ, രാജ്യത്തെ അസ്ഥിരത മുതലെടുത്ത് ബലൂചിസ്ഥാന്‍ വിഘടനവാദികളായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി എന്ന ബിഎല്‍എയും ആക്രമണം കടുപ്പിച്ചിരിക്കയാണ്. ബിഎല്‍എ കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ നടത്തിയ ആക്രമണങ്ങളില്‍ 14 സൈനികരെയാണ് വധിച്ചത്. തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തുവെന്ന് അവര്‍ അവകാശപ്പെടുന്നു. ഇപ്പോള്‍ ക്വറ്റ നഗരത്തില്‍ ബലൂച് ആര്‍മിയുടെ ആഹ്ലാദ പ്രകടനം നടക്കുന്നുണ്ട്. പല സര്‍ക്കാര്‍ ഓഫീസുകളും പിടിച്ചെടുത്ത് അതില്‍ പാക്കിസ്ഥാന്റെ പതാക മാറ്റി ബലൂചിസ്ഥാന്റെ പതാക അവര്‍ ഉയര്‍ത്തുകയാണ്. ദിവസങ്ങള്‍ക്കുമുമ്പ് ജാഫര്‍ എക്പ്രസ് എന്ന ട്രയിന്‍ തട്ടിക്കൊണ്ടുപോയി പാക്കിസ്ഥാനെ ഭീതിയിലാഴ്ത്തിയ ബലൂച് പ്രക്ഷോഭകാരികള്‍, പാക്കിസ്ഥാന് ദുര്‍ബലമാവുന്ന തക്കം നോക്കിയിരിക്കയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് രാജ്യങ്ങളാണ് പാക്കിസ്ഥാനെ അതിര്‍ത്തികടന്ന് ആക്രമിച്ചിട്ടുള്ളത്. ഇന്ത്യയും, ഇറാനും, അഫ്ഗാനും. ഇല്ലാത്ത പ്രശ്നങ്ങള്‍ക്ക് തിരികൊളുത്തുമ്പോള്‍ തങ്ങള്‍ ജീവിക്കുന്നത്, ശത്രുക്കളുടെ നടുവിലാണെന്ന് പാക്കിസ്ഥാനും മറന്നുപോയി. അപ്പോൾ അങ്ങനെ ഒക്കെ നോക്കുമ്പോൾ മിക്കവാറും പാകിസ്ഥാനെ ഇനി നമ്മൾ നോക്കേണ്ടി വരില്ല.. അവരെ തീർക്കാൻ അവർ തന്നെ ധാരാളം..!