ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന് ട്രംപ്, പകരം തീരുവ 25ശതമാനത്തിൽ നിന്ന് 18ശതമാനമായി കുറയ്ക്കും

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ ധാരണയായെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പകരം തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് ഫോണിൽ സംസാരിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താമെന്ന് മോദി സമ്മതിച്ചതായും ട്രംപ് അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക പ്രതികരണം ഒന്നും വന്നിട്ടില്ല. യുഎസ് അംബാസിഡഡര്‍ സെര്‍ജിയോ ഗോര്‍ മോദിയും ട്രംപുമായി ഫോണിൽ സംസാരിച്ചെന്നും സംഭാഷണം വ്യാപാര കരാര്‍ രൂപീകരണ ചര്‍ച്ചക്കിടെ ആയിരുന്നുവെന്നും ട്വീറ്റ് ചെയ്തിരുന്നു. സ്റ്റേ ട്യൂണ്‍ഡ് എന്ന വാക്കാണ് അമേരിക്കൻ അംബാസിഡര്‍ ഉപയോഗിച്ചത്. അതിന് ശേഷമാണ് ട്രംപിന്‍റെ പ്രഖ്യാപനം വന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും താനും അടുത്ത സുഹൃത്തുക്കളാണ്, തങ്ങള്‍ സംസാരിച്ചെന്നും അതിന് ശേഷം ഒരു വ്യാപാര കരാറിനുള്ള ധാരണ രണ്ട് നേതാക്കളുമുണ്ടാക്കിയിട്ടുണ്ട് എന്നണ് ഇപ്പോള്‍ ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും സ്ഥിരീകരണം എത്തേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *