ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ. പ്രത്യേക അന്വേഷണ സംഘമാണ് പോറ്റിയെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുന്നത്. ഇതിനു ശേഷം അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. രാവിലെ പുളിമാത്തുള്ള വീട്ടിലെത്തിയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ അന്വേഷണ സംഘം കൂട്ടിക്കൊണ്ടുപോയത്. രഹസ്യകേന്ദ്രത്തില്‍ എത്തിച്ചാണു ചോദ്യം ചെയ്യുന്നത്. പത്തനംതിട്ട എആർ ക്യാംപിലേക്കാണ് കൊണ്ടുപോയതെന്നാണു സൂചന. പ്രത്യേകസംഘത്തിലെ രണ്ടു ടീമുകള്‍ ചെന്നൈയിലും ഹൈദരാബാദിലും പരിശോധന തുടരുന്നതിനിടെയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ റജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറിലും ഉണ്ണിക്കൃഷ്ണന്‍ പോറ്റി പ്രതിയാണ്. സ്വര്‍ണപ്പാളികളില്‍ ഉണ്ടായിരുന്ന സ്വര്‍ണം ചെന്നൈയിലെ സ്മാര്‍ട് ക്രിയേഷന്‍സില്‍നിന്ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു കൈമാറിയെന്നും അതു ദേവസ്വം ബോര്‍ഡിനെ തിരിച്ച് ഏല്‍പ്പിച്ചതായി രേഖകള്‍ ഇല്ലെന്നും ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താനാണ് ഹൈക്കോടതി പ്രത്യേക സംഘം രൂപീകരിച്ചത്.
