അചഞ്ചലമായ ധൈര്യം, ദൃഢനിശ്ചയം, അച്ചടക്കം സായുധ സേനാ പതാക ദിനത്തിൽ സൈനികർക്ക് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

സായുധ സേനാ പതാക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ധീരരായ സൈനികരെ അനുസ്മരിച്ചു. അചഞ്ചലമായ ധൈര്യത്തോടെ നമ്മുടെ രാഷ്‌ട്രത്തെ സംരക്ഷിക്കുന്ന ധീരരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അഗാധമായ നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി മോദി തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പറഞ്ഞു. അവരുടെ അച്ചടക്കം, ദൃഢനിശ്ചയം, ആത്മാവ് എന്നിവ നമ്മുടെ ജനങ്ങളെ സംരക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ രാജ്യത്തെ ശക്തമാക്കുന്നത് നമ്മുടെ സൈനികരുടെ ദൃഢനിശ്ചയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അവരുടെ പ്രതിബദ്ധത നമ്മുടെ രാജ്യത്തോടുള്ള കടമ, അച്ചടക്കം, സമർപ്പണം എന്നിവയുടെ ശക്തമായ ഉദാഹരണമാണ്. സായുധ സേനാ പതാക ദിന ഫണ്ടിലേക്ക് നമുക്കും സംഭാവന നൽകാമെന്നും അദ്ദേഹം പറഞ്ഞു വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിക്കുകയും സായുധ സേനയ്‌ക്കായി ഫണ്ട് സ്വരൂപിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനം ആഘോഷിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം. ഈ പരിപാടി സംഘടിപ്പിക്കുന്നതിന്റെ ഒരു കാരണം സൈന്യത്തോടുള്ള ആദരവ് പ്രകടിപ്പിക്കുക എന്നതാണ്. സായുധ സേന പതാക ദിനത്തിൽ, പൗരന്മാരിൽ നിന്നുള്ള സംഭാവനകൾക്ക് പകരമായി നാവികസേന, കരസേന, വ്യോമസേന എന്നിവയുടെ ചെറിയ പ്രതീകാത്മക പതാകകൾ വിതരണം ചെയ്യുന്നു. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികർക്കുള്ള നമ്മുടെ പിന്തുണ പ്രകടിപ്പിക്കാനുള്ള മികച്ച മാർഗം കൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *