ശത്രുക്കളുടെ ഭീഷണി ശക്തമായി നേരിടും; രാജ്യത്തിന് ജാവലിൻ മിസൈൽ വിൽക്കാനുള്ള അനുമതി നൽകി യുഎസ്

ഭാരതത്തിന് ജാവലിൻ മിസൈൽ സംവിധാനങ്ങൾ . വിൽക്കാൻ അനുമതി നൽകി യുഎസ്.45.7 മില്യൺ ഡോളറിൽ വിൽക്കാനാണ് അനുമതി നൽകിയത്.. യുഎസ്- ഇന്ത്യ നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന് ഇത്തരം നടപടികൾ ഉപകാരപ്രദമാകുമെന്ന് ഡിഫൻസ് സെക്യൂരിറ്റി കോ ഓപ്പറേഷൻ ഏജൻസി (DSCA) അറിയിച്ചു..ശത്രുക്കളിൽ നിന്ന് നേരിടേണ്ടിവരുന്ന ഭീഷണികളെ തരണം ചെയ്യാനും ഇന്ത്യയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് സഹായകമായിരിക്കും. 45 മില്യൺ ഡോളർ മൂല്യമുള്ള വിൽപ്പന പാക്കേജിൽ പ്രതിരോധ ഉപകരണങ്ങളും മറ്റ് സാമ​ഗ്രികളും ഉൾപ്പെടുന്നു..ഭാവിയിൽ വരുന്ന ഭീഷണികളെ നേരിടാനും രാജ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്താനും വെല്ലുവിളികൾ തടയുന്നതിനുമുള്ള ഇന്ത്യയുടെ ശേഷി മെച്ചപ്പെടുത്തും. രാജ്യത്തിന്റെ പ്രതിരോധസേനയ്‌ക്ക് പുതിയ മുതൽക്കൂട്ട് നൽകുന്നതാണ് ഇന്ത്യ- യുഎസ് പുതിയ കരാർ..കെട്ടിടങ്ങളിലേക്കും മറ്റ് ലക്ഷ്യസ്ഥലങ്ങളിലേക്കും നേരിട്ട് ആക്രമണം നടത്താൻ ഇവയ്‌ക്ക് സാധിക്കുമെന്നാണ് റിപ്പോർട്ട്. മനുഷ്യനെ വഹിക്കാൻ കഴിയുന്ന അമേരിക്കൻ നിർമിത മിസൈലാണ് ജാവലിൻ എഫ്ജിഎം-148. ടോപ്പ്-അറ്റാക്ക് മോഡിൽ 500 അടി വരെയും ഡയറക്ട്-ഫയർ മോഡിൽ 190 അടിവരെയും മിസൈലിന് ഉയരം കൈവരിക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത…….

Leave a Reply

Your email address will not be published. Required fields are marked *