ബ്രിക്സ് രാജ്യങ്ങൾക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ കൂട്ടായ്മയിൽ ഉൾപ്പെട്ട രാജ്യങ്ങൾക്കെതിരെ ഇതാദ്യമായല്ല ട്രംപ് രംഗത്തുവരുന്നത്. ബ്രിക്‌സ് കൂട്ടായ്മയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 10% തീരുവ ചുമത്തുമെന്ന ഭീഷണി ആവര്‍ത്തിക്കുകയാണ് ഇപ്പോൾ ട്രംപ്. കൂടാതെ ഈ കൂട്ടായ്മ ഭാവിയിൽ ഗൗരവകരമായ ലക്ഷ്യങ്ങളോടെ വളരാൻ ശ്രമിച്ചാലും അതിനെ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കി കളയുമെന്നും ട്രംപ് പറഞ്ഞു. ഞങ്ങളോട് കളിക്കാന്‍ ആരെയും ഞങ്ങള്‍ അനുവദിക്കില്ലെന്നും, ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ രാജ്യങ്ങളുടെ പേരെടുത്ത് പറയാതെയായിരുന്നു ട്രംപിന്റെ ഭീഷണി. കരുതല്‍ കറന്‍സിയെന്ന ഡോളറിന്റെ ആഗോള പദവി സംരക്ഷിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും അമേരിക്കയില്‍ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി സൃഷ്ടിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ബ്രിക്‌സ് ഗ്രൂപ്പിന്റെ ‘അമേരിക്കന്‍ വിരുദ്ധ നയങ്ങള്‍’ എന്ന് താന്‍ വിശേഷിപ്പിച്ച കാര്യങ്ങളുമായി യോജിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും പുതിയ തീരുവ ബാധകമാകുമെന്ന് ട്രംപ് നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു.അതേസമയം ലോകത്തിന്റെ കരുതല്‍ കറന്‍സിയെന്ന ഡോളറിന്റെ സ്ഥാനത്തെയും അമേരിക്കയെയും തകര്‍ക്കാനാണ് ബ്രിക്‌സ് കൂട്ടായ്മ രൂപവത്കരിച്ചത് എന്ന ആരോപണം ട്രംപ് വീണ്ടും ഉന്നയിച്ചു.