ഇമേജ് ടു വീഡിയോ മോഡൽ ആയ വി1 പുറത്തിറക്കി ജനപ്രിയ എഐ ഇമേജ് ജനറേഷന് സ്റ്റാര്‍ട്ടപ്പായ മിഡ്ജേണി . ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത് അവ വീഡിയോ ആക്കി മാറ്റാന്‍ സാധിക്കുന്നതാണ് ഈ പുതിയ എഐ വീഡിയോ ജനറേഷന് മോഡൽ.നാലോ അഞ്ചോ സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വി1 നിര്‍മിക്കുക. മിഡ്ജേണിയുടെ ഇമേജ് മോഡലുകളെ പോലെ ഡിസ്കോര്‍ഡ് വഴിയാണ് വി1 ഇപ്പോള്‍ ഉപയോഗിക്കാനാവുക.അതേസമയം തെറ്റിദ്ധാരണ പരത്തുന്നുവെന്ന ആരോപണം ഇതിനെതിരെ ഉയർന്നു വരുന്നുണ്ട്. കോട്ടയത്ത് ഇത്തരം എഐ വീഡിയോകൾക്കെതിരെ പോലീസിൽ പരാതിയും ലഭിച്ചിട്ടുണ്ട്. എഐ വീഡിയോ മോഡലുകൾ കൂടി രംഗപ്രവേശം ചെയ്യുന്നതോടെ ദുരുപയോഗം വ്യാപകമാകുമെന്ന ആരോപണം ശക്തമാണ്.
