സ്മാർട്ട്ഫോൺ പ്രേമികളെ സംബന്ധിച്ചിടത്തോളം ഇന്നത്തെ യഥാർഥ മരണമാസ് ഐറ്റം റിലീസ് ചെയ്തിരിക്കുന്നത് വിവോയാണ്. താരതമ്യേന കുറഞ്ഞ വിലയിൽ മികച്ച ക്യാമറയും പെർഫോമൻസും ഉൾപ്പെടെ വാഗ്ദാനം ചെയ്തുകൊണ്ട് വിവോ വി50e (vivo V50e) ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു.
വിവോയുടെ V50 സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണാണ് V50e. 50MP ഐ ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ സഹിതം നിരവധി കിടിലൻ ഫീച്ചറുകൾ ഇതിലുണ്ട്.മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റ് കരുത്തിൽ ആണ് വിവോ വി50e എത്തിയിരിക്കുന്നത്. 8GB റാമിനൊപ്പം 8GB വെർച്വൽ റാമും ഇതിലുണ്ട്. പൊടി, ജല പ്രതിരോധം, അണ്ടർവാട്ടർ ഫോട്ടോഗ്രാഫി, ഡയമണ്ട് ഷീൽഡ് ഗ്ലാസ് ഡിസ്പ്ലേ സംരക്ഷണം എന്നിവയ്ക്കായി ഇതിന് IP68, I1P69 റേറ്റിങ്സ്, SGS ഫൈവ്-സ്റ്റാർ ഓവറോൾ ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ എന്നിവയും ഉണ്ട്.
വിവോ V50e 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) HDR10+ ഫുൾ HD AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പെക്ട് റേഷ്യോ, ഡയമണ്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ സഹിതമാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രോസസർ ആണ് ഈ വിവോ ഫോണിന്റെ കരുത്ത്. ഗ്രാഫിക്സിനായി മാലി-G615 MC2 ജിപിയു സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ 8GB LPDDR4X റാം, 128GB / 256GB (UFS2.2) സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ്15ൽ ആണ് പ്രവർത്തനം. 3 വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഇതിന് ലഭിക്കും.ക്യാമറയാണ് വിവോ വി50e 5ജിയുടെ മുഖ്യ ആകർഷണങ്ങളിലൊന്ന്. 50MP സോണി IMX882 സെൻസർ, 2x പോർട്രെയിറ്റ് മോഡ്, 8MP അൾട്രാ-വൈഡ് ക്യാമറ, സ്മാർട്ട് കളർ ടെമ്പറേച്ചർ അഡ്ജസ്റ്റ്മെന്റിനായി ഓറ ലൈറ്റ് എന്നിവ ഇതിലുണ്ട്. OIS + EIS ഉള്ള അൾട്രാ-സ്റ്റേബിൾ 4K വീഡിയോയും V50-നൊപ്പം ആദ്യമായി അവതരിപ്പിച്ച വെഡ്ഡിങ് പോർട്രെയിറ്റ് സ്റ്റുഡിയോ ഫീച്ചറും ഈ മോഡലിലും ഉണ്ട്. 50MP ഐ ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ) വിവോ വി50e 5ജിയെ ശ്രദ്ധേയമാക്കുന്നു. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ആണ് നൽകിയിരിക്കുന്നത്. USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 + IP69) റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ) എന്നീ ഫീച്ചറുകളും ഉണ്ട്.