വയനാട് ചൂരൽമല മേഖലയിൽ കനത്ത മഴ. പുന്നപ്പുഴയിൽ വെള്ളത്തിൻ്റെ ഒഴുക്ക് വർധിച്ചു. വില്ലേജ് റോഡിൽ വെള്ളം കയറി. പുഴ നവീകരണത്തിൻ്റെ ഭാഗമായി ഇരുകരകളിലും ഇട്ട മണ്ണ് ഒലിച്ചു പോയതോടെ അട്ടമല റോഡിൽ വെള്ളം കയറിയിട്ടുണ്ട്. അതേസമയം മുണ്ടക്കൈയിലും ചൂരൽ മഴയിലും മഴ ശക്തമായതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറേയും റവന്യു ഉദ്യോഗസ്ഥരേയും നാട്ടുകാർ തടഞ്ഞു. ചൂരൽമല ഉരുൾപൊട്ടൽ ധനസഹായവുമായി ബന്ധപ്പെട്ട് സർക്കാർ വാക്ക് പാലിച്ചില്ലെന്ന് ആരോപിച്ചാണ് ചൂരൽമല ബെയ്ലി പാല പരിസരത്ത് നാട്ടുകാർ പ്രതിഷേധിക്കുന്നത്.
അതേസമയം വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ ഡി.ആര്.മേഘശ്രീ പറഞ്ഞു . പുഞ്ചിരിമട്ടം അടക്കമുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തിയെന്നും കളക്ടര്‍ അറിയിച്ചു.