‌പണിമുടക്കി വാട്ട്സാപ്പ്; വലഞ്ഞ് ഉപഭോക്താക്കൾ

ന്യൂഡൽഹി∙ മെസേജുകൾ അയയ്ക്കാനോ സ്വീകരിക്കാനോ ആവാതെ ഉപഭോക്താക്കളെ വലച്ച് വാട്സാപ്പ് പണിമുടക്കി. ലോഗിന്‍ ചെയ്യാനും സ്‌റ്റാസ് അപ്‍ഡേറ്റ് ചെയ്യാനും പറ്റുന്നില്ലെന്നായിരുന്നു പരാതികൾ‌. മെസേജ് അയക്കുന്നതിലായിരുന്നു പലരും ബുദ്ധിമുട്ട് നേരിട്ടത്. പെട്ടെന്നുണ്ടായ തകരാറിനെ കുറിച്ച് വാട്സാപ്പിന്റെ ഭാഗത്തു നിന്നും പ്രതികരണങ്ങളൊന്നുമുണ്ടായിട്ടില്ല.

2025 ഫെബ്രുവരി 28നും സമാനമായ പ്രശ്നം വാട്സാപ്പിലുണ്ടായിരുന്നു. വാട്സാപ്പിനു പുറമേ ഗൂഗിൾ പേയുടെയും പ്രവർത്തനം ഇന്ന് നിലച്ചിരുന്നു. കഴിഞ്ഞ 30 ദിവസത്തിൽ മൂന്നാമത്തെ തവണയാണ് യുപിഐ സംവിധാനം ഇന്ത്യയിൽ പ്രവർത്തനം നിലയ്ക്കുന്നത്.

ഇടയ്ക്കിടെ ഉണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങളാണിതിനു കാരണമെന്നാണു നാഷനൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) എക്സിലൂടെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *