ചുളുവിലയ്ക്കു കോണ്‍ഗ്രസ് മുഖപത്രം നാഷണല്‍ ഹെറാള്‍ഡിന്റെ കോടികള്‍ വിലയുള്ള സ്വത്തുക്കള്‍ തട്ടിയെടുത്തെന്ന കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ, മകനും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാഹുല്‍ എന്നിവരടക്കമുള്ള പ്രതികള്‍ക്കു ദല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു ഇവര്‍ക്കെതിരായ ഇ ഡി പരാതി തള്ളിയ ദല്‍ഹി റോസ്ഹൗസ് കോടതിയുടെ വിധിക്കെതിരേയുള്ള അപ്പീലിലാണ് വീണ്ടും നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ, സ്വകാര്യ വ്യക്തിയുടെ പരാതിയെ മാത്രം അടിസ്ഥാനമാക്കിയാണ് നടപടിയെന്നു പറഞ്ഞാണ്, ഇ ഡി പരാതി റോസ്ഹൗസ് കോടതി തള്ളിയത്. ഇതു ചോദ്യം ചെയ്താണ് ഇ ഡി ഹൈക്കോടതിയെ സമീപിച്ചത്. അപ്പീല്‍ മാര്‍ച്ച് 12നു ജസ്റ്റിസ് രവീന്ദ്ര ദുദേജ പരിഗണിക്കും.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയ്ക്കും രാഹുലിനും ഹൈക്കോടതി നോട്ടീസ്
