നിങ്ങൾ അറിഞ്ഞോമമത വീണ്ടും. സമര നായിക’യുടെ കുപ്പായമണിഞ്ഞ് തെരുവിലിറങ്ങിയിട്ടുണ്ട്
വിഷയം അതുതന്നെയാണ്. അഭിജിത് ദീപകെ എഴുതിനൽകിയ കിടിലൻ തിരക്കഥയും പിടിച്ച്, “ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണം” എന്ന ആവശ്യവുമായി മമത രണ്ടും കൽപ്പിച്ച് ഇറങ്ങിയതായിരുന്നു! ബിജെപിക്കെതിരെ അത്യപൂർവ്വമായി വീണുകിട്ടിയ ആ വലിയ രാഷ്ട്രീയ ആയുധം ഒന്ന് മുതലെടുക്കാൻ നോക്കിയതായിരുന്നു നമ്മുടെ നേതാവ്. പക്ഷേ, ആ പാറ്റ കുച്ചങ്ങളെ കണ്ണടച്ച് വിശ്വസിച്ച മമതയ്ക്ക് സംഭവിച്ചത് ചെറിയൊരു പാളിച്ചയല്ല, മറിച്ച് അടിപടലം അഴിച്ചുപണിയേണ്ടിവന്ന വൻ ദുരന്തമാണ്കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെന്നറിഞ്ഞ മമതയ്ക്ക് ഒടുവിൽ കിട്ടിയ പണി എന്താണെന്നറിയാമോ? തിരക്കഥ എഴുതിവെച്ച് ആവേശം മൂപ്പിച്ച് വിട്ട അഭിജിതടക്കമുള്ള ആ വീരന്മാരായ കൂട്ടുകാരൊക്കെ ഇപ്പോൾ കൃത്യമായി ‘മിസ്സിംഗ്’ ബോർഡിൽ ഇടംപിടിച്ചിരിക്കുകയാണ്!കാര്യം കേട്ടപ്പോൾ മമതയ്ക്ക് കിട്ടിയത് ബിജെപിക്കെതിരെ ഉപയോഗിക്കാൻ പറ്റിയ ഒരു വലിയ ആയുധമാണെന്ന് തോന്നിയതായിരുന്നു. അതുകൊണ്ട് പിന്നെ ഒന്നും നോക്കിയില്ല, ഗ്യാനേഷ് കുമാർ പുറത്തുപോകണം, സമരം തുടരും എന്നൊക്കെ പറഞ്ഞ് അങ്ങോട്ട് ഇറങ്ങി. പക്ഷേ മമത ഇറങ്ങിയതിന്റെ പിന്നാലെ വന്ന ചില കാര്യങ്ങളാണ് ഇപ്പോൾ കഥയെ ആകെ മാറ്റിമറിച്ചിരിക്കുന്നത്. കാരണം മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർമാരും ഒരുമിച്ച് രംഗത്തെത്തി SIR സംബന്ധിച്ച കാര്യത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി. അപ്പോഴാണ് ചോദ്യം ഉയരുന്നത് — മമത കേട്ട കഥ എന്തായിരുന്നു, യഥാർത്ഥത്തിൽ നടന്നത് എന്തായിരുന്നു? അതിലും രസകരം, ഇത്ര വലിയ രാഷ്ട്രീയ പോരാട്ടത്തിന് തീ കൊളുത്തിയവർ ഇപ്പോൾ എവിടെയാണ്? മമത മാത്രം വേദിയിൽ നിൽക്കുന്ന ഈ കഥയുടെ പിന്നിലെ മുഴുവൻ കളി എന്താണെന്ന് നമുക്ക് ഒന്ന് നോക്കാം…
വിഷയം മറ്റൊന്നുമല്ല; തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ എവിടെയോ എന്തോ നടക്കുന്നുവെന്ന് കേട്ടപാതി കേൾക്കാത്തപാതി മമതയും കൂട്ടരും ചാടിപ്പുറപ്പെട്ടതാണ്. എന്നാല്‍ അവസാനം എന്ത് സംഭവിച്ചു എന്ന് അറിയാമോ സുഹൃത്തുക്കളെ? ഈ നാടകത്തിന് തിരക്കഥ എഴുതിക്കൊടുത്ത മാസ്റ്റര്‍മൈന്‍ഡുകള്‍ ഒക്കെ ഇപ്പോള്‍ മുങ്ങിയിരിക്കുകയാണ്!
കാര്യം വേറെയൊന്നുമല്ല; അഭിജിത് ദീപകെയും, രാഹുല്‍ ഗാന്ധിയും, മമതയും ഒക്കെ ചേര്‍ന്ന് അവതരിപ്പിക്കുന്ന ഒരു കിടിലന്‍ കോമഡി നാടകമാണിത്. പക്ഷേ മൂന്നാളും മൂന്ന് സ്ഥലത്താണെന്ന് മാത്രം! കര്‍ശനമായി കലാപത്തിന് ആഹ്വാനം ചെയ്ത അഭിജിത് ദീപകെയെയും, സൗരവ് ദാസിനെയും, അശുതോഷ് റാങ്കെയെയുമൊക്കെ ഇപ്പോള്‍ കാണ്മാനില്ല! ഇനി അവരെ കണ്ടുപിടിക്കാന്‍ നോട്ടീസ് ബോര്‍ഡില്‍ ഒട്ടിക്കേണ്ടി വരുമോ ആവോ? കളി തുടങ്ങി മണിക്കൂറുകള്‍ക്കകം ഈ വീരന്മാരെല്ലാം എങ്ങോട്ടോ ഓടി ഒളിച്ചിരിക്കുകയാണ്!
സംഗതി അടിപടലം പൊളിഞ്ഞപ്പോള്‍, തനിച്ചായിപ്പോയ നമ്മുടെ സമര നായിക മമത ഇപ്പോള്‍ എന്ത് ചെയ്യുമെന്നറിയാതെ ഒറ്റയ്ക്ക് നില്‍ക്കുകയാണ്. ആളും അനക്കവുമില്ലാതെ, കൂട്ടിന് ആരുമില്ലാതെ നാണംകെട്ട് നില്‍ക്കുന്ന ഈ പരിപാടി കണ്ടാല്‍ ആരും ഒന്നു ചിരിച്ചുപോകും! മമത എവിടെ പരിപാടി അവതരിപ്പിച്ചാലും അവസ്ഥ ഇതുതന്നെയാണ് – ചാടിപ്പുറപ്പെടും, അവസാനം ഒറ്റപ്പെടും!
ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ മറ്റ് രണ്ട് കമ്മീഷണര്‍മാര്‍ വാളോങ്ങി എന്ന മട്ടില്‍ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റി എഴുതിയ ഒരു ‘മാസ്റ്റര്‍പീസ്’ സ്റ്റോറിയാണ് ബംഗാളില്‍ കാട്ടുതീ പോലെ പടര്‍ന്നത്. രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെപ്പോലും വെട്ടിലാക്കി, ‘എസ്.ഐ.ആര്‍’ നടപടികളില്‍ കടുത്ത ഭിന്നതയുണ്ടെന്ന തരത്തിലുള്ള ആ വാര്‍ത്ത കണ്ടയുടന്‍ മമതയുടെ ഉള്ളിലെ പഴയ ‘സമര നായിക’ ഉണര്‍ന്നു.
പക്ഷേ, ആ സന്തോഷത്തിന് ആയുസ്സ് മണിക്കൂറുകളുടെ മാത്രം ദൈര്‍ഘ്യമുണ്ടായിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും, സഹ കമ്മീഷണര്‍മാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷിയും ചേര്‍ന്ന് നടത്തിയ ഇടിമിന്നല്‍ പോലെയുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തോടെ ആ നുണക്കഥയുടെ അടിത്തറയിളകി. എസ്.ഐ.ആര്‍ നടപടികള്‍ പൂര്‍ണ്ണമായും ഏകകണ്ഠമായി എടുത്തതാണെന്നും, കമ്മീഷനില്‍ യാതൊരുവിധ ഭിന്നതകളുമില്ലെന്നും മൂവരും തുറന്നടിച്ചതോടെ സ്റ്റോറി’ ചവറ്റുകുട്ടയിലായി. മാധ്യമങ്ങളുടെ പുറത്തിരുന്ന് വള്ളംകളി കളിച്ചവര്‍ക്ക് കമ്മീഷന്‍ കൊടുത്ത ആഞ്ഞടിയില്‍ നിലംപരിശായ കാഴ്ചയാണ് പിന്നീട് കണ്ടത്!
ഇതിനിടയിലാണ് ഡെല്‍ഹിയെ വിറപ്പിക്കാൻ ഇറങ്ങിയ സി.ജെ.പി നേതാക്കളായ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ കമ്മീഷന് വെല്ലുവിളിയുമായി രംഗത്തെത്തിയത്. 48 മണിക്കൂറിനകം ഗ്യാനേഷ് കുമാറിനെ പുറത്താക്കിയില്ലെങ്കില്‍ ബംഗാളില്‍ കലാപത്തിന്റെ കനലാളിക്കുമെന്നായിരുന്നു ഇവരുടെ വീരവാദം.
എന്നാല്‍ ആ അന്ത്യശാസനത്തിന്റെ സമയം കഴിഞ്ഞയുടന്‍ മൂന്ന് കമ്മീഷണര്‍മാരും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താക്കുറിപ്പ് പുറത്തുവന്നു. കമ്മീഷനെതിരെ ഇവര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അച്ചടിമഷി പുരണ്ട പച്ചക്കള്ളങ്ങളാണെന്ന് വ്യക്തമായതോടെ, കളം നിറയാൻ ഇറങ്ങിയ ആ ‘വീരന്മാര്‍’ ഇപ്പോള്‍ മാളമൊതുങ്ങിയിരിക്കുകയാണ്. ഇത്രയും വലിയ വെല്ലുവിളി മുഴക്കിയിട്ട് പെട്ടെന്ന് കാണാതായ ഇവരെ കണ്ടെത്താന്‍ ഇനി പോലീസ് സ്റ്റേഷനില്‍ ‘മിസ്സിംഗ്’ കേസ് കൊടുക്കേണ്ട അവസ്ഥയാണ്!
കമ്മീഷന്റെ നടപടി അസാധുവാക്കണമെന്നും ബംഗാളില്‍ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹുഗ്ലിയില്‍ മമത സംഘടിപ്പിച്ച യോഗം ഒരു വലിയ കോമഡി ഷോയായി മാറി. വീണ്ടും പഴയ സമര നായികയുടെ ജാടയില്‍ സ്റ്റേജില്‍ കയറി നിന്ന മമത മൈക്കിലൂടെ മുഴക്കിയത് ഇടിവെട്ട് വാക്കുകളായിരുന്നു:
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പുറത്തുപോകണം! അദ്ദേഹം പോകുന്നതുവരെ ഞങ്ങളുടെ പ്രക്ഷോഭം തുടരും… കുറ്റക്കാരെ അറസ്റ്റ് ചെയ്യണം… നിങ്ങൾ ബംഗാൾ പിടിച്ചെടുത്തു, ഞങ്ങൾ ഡൽഹി പിടിച്ചെടുക്കും! 2029 വരെ ഈ സർക്കാർ നിലനിൽക്കുമോ എന്ന് എനിക്ക് സംശയമുണ്ട്!”
എന്നാല്‍ മമതയുടെ ഈ വെല്ലുവിളി വായയില്‍ ഇരിക്കുമ്പോള്‍ തന്നെയായിരുന്നു കമ്മീഷണര്‍മാരുടെ യഥാര്‍ത്ഥ സത്യപ്രസ്താവന പുറത്തുവന്നത്. അതോടെ കളം മാറി. തെരുവിലിറങ്ങി സമരം ചെയ്താല്‍ കയ്യിലിരിപ്പ് അനുസരിച്ച് ബംഗാൾ സര്‍ക്കാരിന്റെ വക നല്ല കിടിലൻ ലാത്തിയടിയും നേരെ ജയിലറയും ഉറപ്പാണെന്ന് മനസ്സിലായതോടെ, മമതയുടെ കൂടെ നൃത്തം ചെയ്യാനിറങ്ങിയ അനുയായികള്‍ ഓരോരുത്തരായി സ്ഥലം കാലിയാക്കി. ഒടുവില്‍ കൂടെ ആളില്ലാതെ, ഒറ്റയ്ക്ക് നുണക്കഥകളുടെ തോണിയ തുഴയേണ്ട ഗതികേടിലാണ് മമത ഇപ്പോള്‍!
ഒടുവില്‍ പറഞ്ഞുവരുമ്പോള്‍, എവിടെയോ എന്തോ നടക്കുന്നുവെന്ന് കേട്ട് ചാടിയിറങ്ങിയ മമതയ്ക്ക് കിട്ടിയത് എട്ടുകാലി മമ്മൂതിയുടെ അസ്സല്‍ കോലം! രാഹുല്‍ ഗാന്ധിയുടെ പതിവ് കോമഡി നാടകങ്ങളുടെ അതേ പാറ്റേണില്‍, മൂന്ന് പേര്‍ മൂന്ന് സ്ഥലത്തിരുന്ന് ഒരുക്കിയ ഈ തിരക്കഥ കണ്ട് അണികള്‍ പോലും ഇപ്പോള്‍ ചിരി അടക്കാനാവാതെ നില്‍ക്കുകയാണ്
