ഒരു മേയര്‍ എങ്ങനെയായിരിക്കണം എന്ന് വല്ല സംശയവുമുണ്ടോ? എങ്കില്‍ നേരെ തിരുവനന്തപുരം നഗരത്തിലേക്ക് ഒന്ന് നോക്കിയാല്‍ മതി! പദവിയില്‍ വെറുതെ കസേരയിലിരുന്ന് ഫയല്‍ ഒപ്പിട്ട് സമയം കളയുന്ന വെറും രാഷ്ട്രീയക്കാരനല്ല വി.വി. രാജേഷ്. നഗരത്തില്‍ ആര് നിയമം തെറ്റിച്ചാലും, അത് സാക്ഷാല്‍ കേരള പോലീസ് ആണെങ്കില്‍ പോലും വിട്ടുവീഴ്ചയില്ലെന്ന് പ്രവൃത്തിയിലൂടെ കാട്ടിക്കൊടുത്ത ഒരു കിടിലന്‍ മാസ്സ് ലീഡര്‍! മുന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ കാലത്തൊക്കെ പോലീസ് കാണിച്ച കുകളികളല്ല ഇപ്പോള്‍, ഇത് വി.വി. രാജേഷിന്റെ ഭരണമാണ്; ഇവിടെ നിയമം അതിന്റെ വഴിക്ക് കൃത്യമായി പോകും!
സാധാരണക്കാരന് ഒരു നീതി, അധികാരമുള്ളവന് മറ്റൊരു നീതി എന്ന രീതിക്ക് ഇവിടെ അവസാനമായിരിക്കുകയാണ്. നിയമം നടപ്പിലാക്കാന്‍ ചുമതലപ്പെട്ടവര്‍ തന്നെ പരസ്യമായി നിയമം ലംഘിച്ചപ്പോള്‍, അതെന്താണെന്ന് ചോദിക്കാനും തിരുത്തിക്കാനും ഒരു മേയര്‍ വേണം; അതാണ് വി.വി. രാജേഷ്! പോലീസുകാരെക്കൊണ്ട് തന്നെ പിഴയടപ്പിച്ച്, കേരള രാഷ്ട്രീയത്തില്‍ ചരിത്രമെഴുതിയ ആ മാസ്സ് സംഭവത്തിന്റെ പൂര്‍ണ്ണ രൂപം ഇതാ…”
റോഡില്‍ വെറുതെ ഒരു ചെറിയ പോസ്റ്ററോ പരസ്യബോര്ഡോ വെച്ചാല്‍ മതി… പിന്നാലെ വരും കേരള പോലീസിന്റെ പെറ്റിയുമായിട്ടുള്ള ചാട്ടേം കുത്തും! സാധാരണക്കാരന്റെ പോക്കറ്റടിച്ച്, അവരെ നിയമം പഠിപ്പിക്കുന്ന നമ്മുടെ സ്വന്തം കേരള പോലീസ്… പക്ഷേ, ഇത്തവണ പണി കിട്ടിയത് പോലീസിനാണ്! അതും സാക്ഷാല്‍ തലസ്ഥാന നഗരിയില്‍!
നിരത്തുകളില്‍ വാഹനം തടഞ്ഞുനിര്‍ത്തി സാധാരണക്കാരില്‍ നിന്ന് കൃത്യമായി പിഴ ഈടാക്കുന്ന കേരള പോലീസിന് തന്നെ പണി കൊടുത്ത് തിരുവനന്തപുരം കോര്പ്പറേഷന്.
സംഭവം വേറെയൊന്നുമല്ല… നാല്പത്തിനാലാമത് കേരള പോലീസ് ഗെയിംസ് ആന്‍ഡ് അത്ലറ്റിക്സ് മീറ്റിന്റെ പ്രചാരണാര്‍ത്ഥം തലസ്ഥാന നഗരിയില്‍ പോലീസുകാര്‍ കൂറ്റന്‍ ആര്‍ച്ചുകളും പരസ്യ ബോര്‍ഡുകളും നിരത്തി.
പിഎംജിയും വഴുതക്കാടും ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട നഗരക്കവലകളില് യാതൊരുവിധ അനുമതിയും ഇല്ലാതെയണ് ഈ കൂറ്റന്‍ ബോര്‍ഡുകൾ ഉയര്‍ത്തിയത്. സാധാരണക്കാരന് ചെറിയൊരു പോസ്റ്റര്‍ ഒട്ടിച്ചാല്‍ പോലും നൂറുതവണ പെറ്റിയടിക്കുന്നവര്, നിയമം നടപ്പിലാക്കാന്‍ ചുമതലപ്പെട്ടവര്‍ തന്നെ പരസ്യമായി നിയമം കാറ്റില്‍പ്പറത്തിയത് മേയര്‍ വി.വി. രാജേഷ് കണ്ടില്ലെന്ന് നടിച്ചില്ല!
ഉയര്‍ന്ന കോടതികളുടെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും കര്‍ശന നിര്‍ദ്ദേശങ്ങളെപ്പോലും പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് പോലീസ് സംഘം നഗരത്തിലുടനീളം ബോര്‍ഡുകള്‍ നിരത്തിയത്. വഴിപോക്കര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സമാകുന്ന രീതിയില്‍ അനധികൃത ബോര്‍ഡുകള്‍ വച്ചുപിടിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയുടെ കര്‍ശന ഉത്തരവുള്ളതാണ്. ഇത് നടപ്പിലാക്കാന്‍ നഗരസഭകള്‍ ബാധ്യസ്ഥരുമാണ്.
പക്ഷേ, ഇവിടെയാണ് മേയര്‍ വി.വി. രാജേഷ് എന്താണെന്ന് തെളിയിക്കപ്പെടുന്നത്! കോടതി വിധി നടപ്പിലാക്കുമ്പോള്‍ മുന്നില്‍ നില്‍ക്കുന്നത് വമ്പന്‍ ഉദ്യോഗസ്ഥരാണോ പോലീസാണോ എന്ന് നോക്കേണ്ടതില്ലെന്നും, നിയമം എല്ലാവര്ക്കും ഒരുപോലെയാണെന്നും പ്രവൃത്തിയിലൂടെ കാട്ടിക്കൊടുക്കുകയായിരുന്നു അദ്ദേഹം. നഗരസഭയുടെ ഭരണസമിതിയെ മുന്നില്‍ നിന്ന് നയിക്കുന്ന വി.വി. രാജേഷിന്റെ ആ കര്‍ശന നിലപാടാണ് ഈ ചരിത്രപരമായ നീക്കത്തിന് പിന്നില്‍!
സെപ്റ്റംബര്‍ ഒമ്പതിന് നഗരസഭാ സ്ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയ്ക്കിടെയാണ് നഗരത്തില്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്ന രീതിയില്‍ സ്ഥാപിച്ചിരുന്ന പോലീസിന്റെ സ്വന്തം പ്രചാരണ ആര്‍ച്ചുകള്‍ മേയറുടെ നിര്‍ദ്ദേശപ്രകാരം ശ്രദ്ധയില്‍പ്പെടുന്നത്. ഒരു നിമിഷം പോലും മടിക്കാതെ നഗരസഭാ സംഘം ഇവയെല്ലാം സ്ഥലത്തുനിന്നും നീക്കം ചെയ്തു. വഴി തടസ്സപ്പെടുത്തി സ്ഥാപിച്ച എല്ലാ പരസ്യങ്ങളും അടിയന്തരമായി എടുത്തുമാറ്റാനായിരുന്നു സ്ക്വാഡിന് മേയര്‍ നല്കിയ കര്‍ശന ഉത്തരവ്.
കേരള മുന്‍സിപ്പല്‍ നിയമത്തിലെ 367, 369 വകുപ്പുകള്‍ പ്രകാരവും, 1999-ലെ പൊതു തെരുവുകളില്‍ കമാനങ്ങളും പരസ്യ ബോര്‍ഡുകളും സ്ഥാപിക്കുന്നത് സംബന്ധിച്ച കൃത്യമായ ചട്ടങ്ങള്‍ പ്രകാരവുമാണ് ഇപ്പോള്‍ പോലീസ് വകുപ്പിന് പതിനയ്യായിരം രൂപ പിഴ ചുമത്തിയിരിക്കുന്നത്. നഗരസഭാ റവന്യൂ ഓഫീസറുടെ ഒപ്പോടുകൂടിയ ഔദ്യോഗിക നോട്ടീസ് പോലീസ് ആസ്ഥാനത്തേക്ക് നേരിട്ട് അയക്കുകയായിരുന്നു.
കേരള പോലീസ് ഹെഡ്ക്വാട്ടേഴ്സിലെ ഉന്നത ഉദ്യോഗസ്ഥരെ വിലാസമാക്കിയാണ് നഗരസഭയുടെ ഈ നോട്ടീസ് അയച്ചിരിക്കുന്നത്. സ്വന്തം ആസ്ഥാനത്തേക്ക് എത്തിയ പിഴ നോട്ടീസ് കണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. നഗരസഭയില്‍ നിന്നുള്ള ഈ അപ്രതീക്ഷിത തിരിച്ചടി വകുപ്പിനുള്ളില്‍ വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. സാധാരണക്കാരന് ഒരു നീതിയും അധികാരമുള്ളവര്‍ക്ക് മറ്റൊരു നീതിയും എന്ന രീതിക്ക് മാറ്റം വരുത്താന്‍ വി.വി. രാജേഷിന്റെ ഈ മാസ്സ് നടപടിയിലൂടെ സാധിച്ചു എന്ന് വേണം കരുതാന്‍!
സെപ്റ്റംബര്‍ 15 ലെ നോട്ടീസ് തീയതി മുതല്‍ ഏഴ് ദിവസത്തിനകം കുടിശ്ശികയില്ലാതെ തുക പൂര്‍ണ്ണമായി നഗരസഭ ഓഫീസില്‍ അടയ്ക്കണമെന്നാണ് ഉത്തരവിലുള്ളത്. നിശ്ചിത സമയത്തിനുള്ളില്‍ പണം അടച്ചില്ലെങ്കില്‍ നിയമപ്രകാരമുള്ള മറ്റ് കടുത്ത നടപടികളിലേക്ക് കടക്കുമെന്ന ശക്തമായ മുന്നറിയിപ്പും മേയറുടെ ഓഫീസില്‍ നിന്ന് നല്‍കിക്കഴിഞ്ഞു!”
പെറ്റിയടിച്ച് പരിചയമുള്ള പോലീസിന് നഗരസഭയുടെ ഓഫീസില്‍ നിന്ന് എത്തിയ നോട്ടീസ് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. സെപ്റ്റംബര്‍ 15 ലെ നോട്ടീസ് തീയതി മുതല്‍ ഏഴ് ദിവസത്തിനകം കുടിശ്ശികയില്ലാതെ തുക പൂര്‍ണ്ണമായി നഗരസഭ ഓഫീസില്‍ അടയ്ക്കണമെന്നാണ് ഉത്തരവിലുള്ളത്. നിശ്ചിത സമയത്തിനുള്ളില്‍ പണം അടച്ചില്ലെങ്കില്‍ നിയമപ്രകാരമുള്ള മറ്റ് കടുത്ത നടപടികളിലേക്ക് കടക്കുമെന്ന ബോധ്യപ്പെടുത്തലും നഗരസഭ നല്‍കിയിട്ടുണ്ട്.കേരള പോലീസ് ഹെഡ്ക്വാട്ടേഴ്സിലെ ഉന്നത ഉദ്യോഗസ്ഥരെ വിലാസമാക്കിയാണ് നഗരസഭയുടെ ഈ നോട്ടീസ് അയച്ചിരിക്കുന്നത്. സ്വന്തം ആസ്ഥാനത്തേക്ക് എത്തിയ പിഴ നോട്ടീസ് കണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. നഗരസഭയില്‍ നിന്നുള്ള ഈ അപ്രതീക്ഷിത തിരിച്ചടി വകുപ്പിനുള്ളില്‍ വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു.സാധാരണക്കാരന് ഒരു നീതിയും അധികാരമുള്ളവര്‍ക്ക് മറ്റൊരു നീതിയും എന്ന രീതിക്ക് മാറ്റം വരുത്താന്‍ ഈ മാസ് നടപടിയിലൂടെ സാധിച്ചുവെന്നാണ് നഗരസഭാ ഭരണസമിതി വ്യക്തമാക്കുന്നത്. പൊതുനിരത്തുകളില്‍ അനധികൃതമായി ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന ആര്‍ക്കെതിരെയും, അവര്‍ ഭരണകൂടത്തിന്റെ ഭാഗമാണെങ്കില്‍ പോലും, ഇനി വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് നഗരസഭ നല്‍കുന്നത്. പോലീസിനെപ്പോലും വിടാതെ പിഴയീടാക്കിയ നടപടിയെ നഗരവാസികളും സ്വാഗതം ചെയ്തിട്ടുണ്ട്. വഴിപോക്കര്‍ക്ക് ശല്യമാകുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കാനും, വരും ദിവസങ്ങളില്‍ നഗരത്തിന്റെ ഭംഗിയും സുരക്ഷിതത്വവും നിലനിര്‍ത്താനും നഗരസഭയുടെ ഈ കടുത്ത നിലപാട് സഹായകരമാകുമെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം.നിയമം എല്ലാവര്ക്കും ഒരുപോലെയാണ് എന്നുള്ള ആ ചെറിയൊരു കാര്യം നമ്മുടെ കേരള പോലീസ് അങ്ങ് മറന്നുപോയി! എവിടെയെങ്കിലും ഒരു ചെറിയ പോസ്റ്ററോ ബാനറോ കണ്ടാല്‍ പിന്നെ ചാടിവീണ് പെറ്റിയടിക്കുന്ന നമ്മുടെ പോലീസുകാര്‍, സ്വന്തം കാര്യം വന്നപ്പോള്‍ അതൊക്കെ അങ്ങ് സൗകര്യപൂര്‍വ്വം മറന്നു. പക്ഷേ, ആ തെറ്റിദ്ധാരണയൊക്കെ അങ്ങ് മാറ്റി കൊടുത്തത് സാക്ഷാല്‍ മേയര്‍ വി.വി. രാജേഷാണ്!
‘നിയമം എല്ലാവര്ക്കും ഒന്നുതന്നെയാണ്, അത് പോലീസായാലും ശരി!’ എന്ന് തന്റെ പ്രവൃത്തിയിലൂടെ പോലീസ് ആസ്ഥാനത്തുള്ളവരെക്കൂടി അദ്ദേഹം ഓര്‍മ്മിപ്പിച്ചു കൊടുത്തു. സാധാരണക്കാരന്റെ മേല്‍ മാത്രം കുതിരക്കയറുന്ന ആ പതിവിന് ഇവിടെയൊരു ഫുള്‍സ്റ്റോപ്പ് ഇട്ടിരിക്കുകയാണ് വി.വി. രാജേഷ്. അതാണ് മേയര്‍… പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുന്ന ഒരു മാസ്സ് ലീഡര്‍!”പോലീസ് വിചാരിച്ചിട്ടുണ്ടാകും, ‘മേയറല്ലേ, വെറുതെ വിടും, മിണ്ടാതെ ഇരിക്കും’ എന്ന്! പക്ഷേ, ഇത് പണ്ട് എന്ത് കാണിച്ചാലും കണ്ണടച്ചു തരുന്ന ആര്യ രാജേന്ദ്രന്റെ ഭരണമല്ലെന്ന് പോലീസ് മറന്നുപോയി! ഇത് വി.വി. രാജേഷാണ്! ഭരണം കയ്യാളുന്നത് സിപിഎം അല്ല, ബിജെപി ആണ്! കുറച്ചൊക്കെ ബോധം വേണ്ടേ പോലീസുകാരെ? പണ്ട് ആര്യ രാജേന്ദ്രന്റെ കാലത്താണെങ്കില്‍ കണ്ണ് മൂടിക്കെട്ടി എല്ലാം കണ്ടില്ലെന്ന് നടിച്ചേനെ. എന്നാല്‍ ഇവിടെ മേയര്‍ കസേരയില്‍ ഇരിക്കുന്നത് വി.വി. രാജേഷ് ആയതുകൊണ്ട് ആ അടവൊന്നും പോലീസ് വകുപ്പില്‍ ചെലവായില്ല! പണ്ട് ശീലിച്ച ആ തോന്ന്യാസമൊക്കെ പോലീസ് അങ്ങ് മറന്നേ പറ്റൂ; കാരണം ഇത് വി.വി. രാജേഷിന്റെ മാസ്സ് ഭരണമാണ്, ഇവിടെ നിയമം അതിന്റെ വഴിക്ക് കര്‍ശനമായി നടപ്പിലാക്കുക തന്നെ ചെയ്യും!”ഇനിയിപ്പോള്‍ ഈ സത്യമൊക്കെ കേട്ട്, ചിലരുടെയൊക്കെ കുരു പൊട്ടി കുറെയെണ്ണം സോഷ്യല്‍ മീഡിയയിലൂടെയും പുറത്തും മേയര്‍ക്കെതിരെ കട്ടക്കലിപ്പില്‍ നെഗറ്റീവ് അടിയുമായി ഇറങ്ങും
വി വി യുടെ മാസ്സ് നീക്കത്തിൽ വിറച്ച് പോലീസ്
