യു എസ് ആർമിയുടെ 250 ആം വാർഷികാഘോഷ പരേഡിൽ പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീർ പങ്കെടുക്കുമെന്ന റിപ്പോർട്ടുകൾ യു എസ് വൈറ്റ് ഹൗസ് തള്ളിയതിന് പിന്നാലെ ട്രംപുമായി പാക് ആർമി ചീഫ് കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ബുധനാഴ്ച വൈറ്റ് ഹൗസിൽ വെച്ച് നടക്കുന്ന ഉച്ചഭക്ഷണത്തിന് ട്രംപ് മുനീറിനെ സ്വീകരിക്കുമെന്ന് വിവിധ ഏജൻസികളെ ഉദ്ധരിച്ച് ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ , പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗസത്ത് എന്നിവരുമായും അസിം മുനീർ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പാക് ആർമി ചീഫ് അമേരിക്കയിൽ; ട്രംപുമായി കൂടിക്കാഴ്ച
