പെട്രോൾ പമ്പിൽ മാത്രം തീരില്ല ഈ വിലക്കയറ്റം; രാജ്യത്ത് ഇന്ധന വില വർധിക്കുന്നത് നമ്മളെയെങ്ങനെയൊക്കെ ബാധിക്കും?

രാജ്യത്ത് ഒറ്റയടിക്ക് പെട്രോൾ വില ലിറ്ററിന് 2.61രൂപയും, ഡ‍ീസലിന് 2.71 രൂപയും കൂട്ടിയിരിക്കുകയാണ്. രണ്ടാഴ്ചക്കിടെ നാല് തവണയായി 8 രൂപയോളമാണ് വിലയിൽ മാറ്റം വന്നിട്ടുള്ളത്. ഇന്ന് നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്തിന്റെ നികുതി കുറച്ചുകൊണ്ട് ജനങ്ങൾക്ക് ആശ്വാസം നൽകുമോ എന്ന ചോദ്യം ബാക്കിയാണ്. ഈ വിലക്കയറ്റം സാധാരണക്കാർക്ക് ഇരുട്ടടിയാകുകയാണ്. രാജ്യത്ത് ഇലക്ട്രോണിക് വാഹനങ്ങളുടെ ഉപഭോഗവും ഉപയോഗവും സമീപ കാലങ്ങളിൽ വർദ്ധിച്ചിട്ടുണ്ടെങ്കിലും പെട്രോളും ഡീസലും ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിലും കുറവില്ല.എന്നാൽ, രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചത് ഇന്ധന നിരക്കുകളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. വണ്ടിക്ക് പെട്രോളടിക്കുന്നത് മാത്മല്ല, ഇത് മറ്റനേകം രീതികളിൽ സാധാരണക്കാരുടെ പോക്കറ്റിനെ നേരിട്ട് ബാധിക്കുന്ന കാര്യമാണ്. ഇന്ധന വില വർധനവ് ചരക്ക് നീക്കത്തെയും നിത്യോപയോഗ സാധനങ്ങളുടെ വിലയെയും ബാധിക്കുന്നതോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് പാടെ താളം തെറ്റും.

യാത്ര ഇനി ചിലവേറിയതാകും

ഇന്ധനവില വര്‍ധനയുടെ ആദ്യ പ്രഹരം യാത്രാ മേഖലക്ക് തന്നെയാണ്. കാറുകളും ബൈക്കുകളും ഉപയോഗിക്കുന്നവര്‍ക്ക് പെട്രോള്‍ വില വര്‍ധന തിരിച്ചടിയാകുമ്പോള്‍, ഡീസല്‍ വില കൂടുന്നത് ബസ്, ലോറി തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളെ ബാധിക്കും. വരും ദിവസങ്ങളില്‍ ഓട്ടോ-ടാക്‌സി നിരക്കുകളിലും ചരക്ക് കൂലിയിലും വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *